Saturday, September 30, 2017

ദാനം

🕋🌒🐪
ഒരു പാവപ്പെട്ടവൻ ദൈവത്തോട് ചോദിച്ചു. "ഞാൻ എന്തു കൊണ്ടാണ്‌ ഇത്ര പാവപ്പെട്ടവൻ ആയത്‌..?

ദൈവത്തിൻറെ മറുപടി* അതിനു കാരണം ദാനം ചെയ്യാൻ നീ പഠിച്ചില്ല...

അത്‌ കേട്ട്‌ അതിശയം പ്രകടിപ്പിച്ച്‌ ആ ദരിദ്രൻ ചോദിച്ചു, "പക്ഷെ, എന്റെ കയ്യിൽ ദാനം ചെയ്യാൻ ഒന്നുമില്ലല്ലൊ?

അതിന്‌ ദൈവം മറുപടി പറഞ്ഞത്‌ ഇങ്ങനെ...
🎋"നിന്റെ മുഖത്തിന്‌ മറ്റുളളവർക്ക്‌ വേണ്ടി ഒരു പുഞ്ചിരി നൽകാൻ കഴിയും.
🎋നിന്റെ ചുണ്ടുകൾക്ക്‌ മറ്റുളളവർക്ക്‌ നല്ല വാക്കുകൾ കൊടുക്കാൻ കഴിയും.
🎋ദുഃഖങ്ങളിൽ അവരെ ആശ്വസിപ്പിക്കുന്ന മധുരമായ വാക്കുകൾ പറയാൻ കഴിയും.
🎋നിന്റെ കൈകൾക്ക്‌ ആശ്രയമില്ലാത്തവരുടെ കൈകൾ പിടിച്ച്‌ സഹായിക്കുവാൻ കഴിയും.
എന്നിട്ടും നീ പറയുന്നു മറ്റുളളവർക്ക്‌ കൊടുക്കുവാൻ നിന്റെ കയ്യിൽ ഒന്നുമില്ല എന്ന്..."
🎋മറ്റുളളവരെ നോക്കി പുഞ്ചിരിക്കുമ്പോൾ നീ ദാനം ചെയ്യുകയാണ്‌.
🎋മോശം വാക്കുകൾ പറയാൻ കഴിയുമ്പോഴും നല്ല വാക്കുകൾ നീ പറയുന്നുവെങ്കിൽ, നീ ദാനം ചെയ്യുകയാണ്‌
🎋മറ്റൊരാൾ നിന്നോട് ഒരബദ്ധമോ തെറ്റോ ചെയ്താൽ പ്രതികാരം ചെയ്യാൻ കഴിയുമ്പോഴും അയാളോട്‌ ക്ഷമിച്ചാൽ നീ ദാനം ചെയ്യുകയാണ്‌.
🎋ഒറ്റക്ക് വിഷമിച്ചിരിക്കുന്നു എന്ന് തോന്നുന്നവരോട്‌ നല്ല വാക്കുകൾ പറഞ്ഞ്‌ നീ കൂട്ടിരുന്ന് അവർക്കത്‌ ആശ്വാസമാകുമെങ്കിൽ നീ ദാനം ചെയ്യുകയാണ്‌.
🎋ദാനം പണത്തെ കുറിച്ച്‌ മാത്രമെന്നത്‌ വെറും തെറ്റായ ധാരണയാണ്‌. അതിനാൽ ദാനം ചെയ്യുക. നീ ദരിദ്രനല്ലെന്ന് തിരിച്ചറിയുക....
🎋ചില "ധനികർ" സത്യത്തിൽ കൊടും ദാരിദ്ര്യത്തിലാണ്‌. അവരുടെ കയ്യിൽ ആകെയുളളത്‌ പണം മാത്രമാണ്'......

No comments:

Post a Comment