Wednesday, December 20, 2017

KFC

6- വയസ്സിൽ അച്ഛനെ നഷ്ടപ്പെട്ടു.

16 -വയസ്സിൽ പഠനം ഉപേക്ഷിക്കേണ്ടി വന്നു.

17 വയസ്സ് ആകുമ്പോഴേക്കും 4 ജോലികൾ നഷ്ടപ്പെട്ടു.

18-മത്തെ വയസ്സിൽ കല്യാണം.

18 മുതൽ 22 വയസ്സുവരെ റെയിൽവേയിൽ ജോലി, പക്ഷെ പരാജിതനായി പടിയിറങ്ങി.

പിന്നീട് പട്ടാളത്തിൽ ചേർന്നെങ്കിലും അവിടെ നിന്നും പുറത്താക്കപ്പെട്ടു.

നിയമ പഠനത്തിനായി ശ്രമിച്ചു, പക്ഷെ അഡ്‌മിഷൻ കിട്ടിയില്ല.

പിന്നെ ഇൻഷുറൻസ് സെയിൽസ്മാനായി, എങ്കിലും അതിലും പരാജിതനായി.

19-വയസ്സിൽ അച്ഛനായി.

20- വയസ്സി ഭാര്യ ഉപേക്ഷിച്ചു പോയി, കൂടെ മോളേയും നഷ്ടമായി.

പിന്നീട് ചെറിയൊരു കോഫീ ഷോപ്പിൽ പാചകക്കാരനായും, പാത്രം കഴുകലും ഡബ്ൾ റോൾ.

അതിനിടയിൽ മോളെ തട്ടിയെടുക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു, പക്ഷെ ഏറെ ശ്രമങ്ങൾക്ക് ശേഷം ഭാര്യയെ തിരിച്ചെത്തിച്ചു.

65- വയസ്സിൽ റിട്ടയർ ചെയ്തു, 105 ഡോളർ ആണ് റിട്ടയർ ചെയ്തപ്പോൾ ആകെ കിട്ടിയത്.

തുച്ഛമായ ആ തുകയുടെ ചെക്ക് കണ്ടപ്പോൾ തന്റെ പ്രവർത്തനത്തിൽ ഗവൺമെന്റ് തൃപ്തനല്ലെന്ന നിരാശാ ബോധത്താൽ, താൻ ഒരു പരാജിതനാണ് എന്ന് തീരുമാനിച്ച് ആത്മഹത്യക്ക് ഒരുങ്ങി.

ഒരു മരച്ചുവട്ടിൽ ഇരുന്ന്, വിൽ പത്രത്തിന് പകരം ജീവിതത്തിൽ എന്ത് നേടി എന്ന് കുറിക്കാൻ തുടങ്ങി, പക്ഷേ നേടിയതിനെക്കാൾ ജീവിതത്തിൽ ഇനിയും ഏറെ നേടാനുണ്ട് എന്ന തിരിച്ചറിവിൽ ആത്മഹത്യ ശ്രമം ഉപേക്ഷിച്ചു.

തനിക്ക് മറ്റാരേക്കാളും നന്നായി കുക്ക് ചെയ്യാൻ പറ്റും എന്ന് സ്വയം വിശ്വസിച്ചു, 105 ഡോളർ ചെക്ക് പണയം വെച്ച് 87 ഡോളർ കടം വാങ്ങി.
ആ തുകക്ക് കുറച്ച് ചിക്കൻ വാങ്ങി തനിക്കറിയാവുന്ന പ്രത്യേക മസാലക്കൂട്ട് ചേർത്ത് ഫ്രൈ ചെയ്‌തു തന്റെ നാടായ കെന്റുക്കിയിലുള്ള വീടുകൾതോറും വില്പന തുടങ്ങി..

നിരന്തരം പരാജയപ്പെട്ട്, 65- വയസ്സിൽ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ഇദ്ദേഹമാണ് Harland David Sanders, KFC യുടെ സ്ഥാപകൻ.

ഇന്ന് 123 രാജ്യങ്ങളിലായി, 20,000 ൽ ഏറെ outlet കൾ ഉള്ള, വർഷത്തിൽ 25 ബില്യൺ ഡോളർ വരുമാനമുള്ള, ഓരോ ഔട്ട്ലെറ്റിലും ആവറേജ് 250 ഓളം ഓർഡറുകൾ ലഭിക്കുന്ന KFC യുടെ ഉടമയുടെ ജീവിതം ചരിത്രമാണ്.

ഗുണപാഠം: ഏറെ വൈകിപ്പോയി എന്ന ചിന്ത വേണ്ടേ വേണ്ട.
ചെയ്തതിനെക്കാൾ ഏറെ ചെയ്യാനിരിക്കുന്നു എന്ന ശരിയായ മനോഭാവം ഉണ്ടെങ്കിൽ പ്രായം തടസ്സമല്ല....

              💓

Sunday, October 29, 2017

The fals human belief


As a man was passing the elephants, he suddenly stopped, confused by the fact that these huge creatures were being held by only a small rope tied to their front leg. No chains, no cages. It was obvious that the elephants could, at anytime can break away from their bonds but for some reason, they did not.

He saw a trainer nearby and asked why these animals just stood there and made no attempt to get away. “Well,” trainer said, “when they are very young and much smaller we use the same size rope to tie them and, at that age, it’s enough to hold them. As they grow up, they are conditioned to believe they cannot break away. They believe the rope can still hold them, so they never try to break free.”

The man was amazed. These animals could at any time break free from their bonds but because they believed they couldn’t, they were stuck right where they were.

Like the elephants, how many of us go through life hanging onto a belief that we cannot do something, simply because we failed at it once before?

Failure is a part of learning. We should never give up the struggle in life. You Fail not because you are destined to fail, but because there are lessons which you need to learn as you move on with your life.

A new pupil

A New Pupil

A new pupil, who has been already kicked out of three schools, was brought to the school.

One teacher came to class, looked at the new pupil and thought, “Where only such people are from…”

The second teacher came, saw a new pupil, and said with anger, “There is no lack of you…”

The third teacher came to class, “Do we have a new one pupil?”. He rejoiced.

He went to a new pupil, shook his hand, looked into his eyes, smiled and said, “Good morning! I was waiting for you!”

Wednesday, October 4, 2017

സ്വന്തം ശവസംസ്കാരം

രാവിലെ സ്ക്കൂളിൽ എത്തിയവർ നോട്ടീസ് ബോർഡിൽ കണ്ട വാർത്ത കണ്ട് അമ്പരന്നു.

*"ഈ സ്ക്കൂളിൽ നിങ്ങളുടെ വളർച്ചക്ക് വിഘാതമായി നിന്ന വ്യക്തി ഇന്നലെ ഹൃദയാഘാതം മൂലം  മരണമടഞ്ഞു. മൃതദേഹം ഹാളിൽ പൊതുദർശനത്തിനു വെച്ചിട്ടുണ്ട്. ശവസംസ്കാര ശുശ്രൂഷയ്ക്ക് എല്ലാവരെയും ക്ഷണിക്കുന്നു."*

തങ്ങളുടെ ഒരു സഹപ്രവർത്തകൻ മരിച്ചതിന്റെ ആഘാതം അവരിൽ  ആദ്യം ഞെട്ടൽ ഉണ്ടാക്കിയെങ്കിലും തങ്ങളുടെ വളർച്ചയ്ക്ക് തടസ്സം നിന്ന വ്യക്തി ആരെന്നറിയാൻ അവരെല്ലാം ആകാംഷഭരിതരായി.

*"എന്റെ വളർച്ചയ്ക്ക് തടസ്സം നിന്ന വ്യക്തി മരിച്ചല്ലോ, ആശ്വാസം"* അവരുടെ മനസ്സ് അറിയാതെ പറഞ്ഞു.

അധ്യാപകർ ഓരോരുത്തരായി ശവമഞ്ചത്തെ സമീപിച്ചു, ശവമഞ്ചത്തിനുള്ളിലേക്ക്  നോക്കിയ അവർ അത്ഭുതസ്തബ്ധരായി. ഞെട്ടി വിറച്ചുകൊണ്ട് അവർ ഓരോരുത്തരായി പിന്മാറി. അവർക്ക് ഉൾകൊള്ളാൻ സാധിക്കുന്നതിലും അപ്പുറമായിരുന്നു അവർ കണ്ടകാഴ്ച.

ശവമഞ്ചത്തിനുള്ളിൽ സ്ഥാപിച്ചിരുന്ന കണ്ണാടിയിൽ ഓരോരുത്തരും *തങ്ങളുടെ പ്രതിബിംബം* ദർശിച്ചു.

കണ്ണാടിക്കരികിലെ കുറിപ്പ്  ഇപ്രകാരമായിരുന്നു .....

*"നിങ്ങളുടെ വളർച്ചക്ക് തടസ്സം നിൽക്കാൻ ഒരാൾക്കേ കഴിയൂ....*
*ആ വ്യക്തി നീ തന്നെയാണ്.*
*നിന്റെ സന്തോഷങ്ങളെയും, വിജയങ്ങളെയും, സ്വപ്നങ്ങളെയും, സ്വാധീനിക്കാൻ കഴിയുന്ന എക വ്യക്തി നീ തന്നെയാണ് "*

നിങ്ങളുടെ HM മാറിയതുകൊണ്ടോ സുഹൃത്തക്കളോ, സ്ക്കൂളോ മാറിയതുകൊണ്ടോ
നിന്റെ ജീവിതം മാറുന്നില്ല. നിന്റെ ജീവിതത്തിനു മാറ്റം വരണമെങ്കിൽ നീ തന്നെ മാറണം.

*അത് നിന്നിൽ തുടങ്ങണം...*

*അത് ഇന്നു തന്നെ ആരംഭിക്കണം....*

*അതിർവരമ്പുകൾ നിശ്ചയിക്കുന്ന വിശ്വാസങ്ങളിൽ നിന്ന് നീ പുറത്തുവരണം.*

*നിന്റെ ജീവിതത്തിന്റെ എക ഉത്തരവാദി നീ തന്നെ എന്നു തിരിച്ചറിയണം.*

*ആരെയും പഴിച്ചതുകൊണ്ടോ, കരഞ്ഞതുകൊണ്ടോ ജീവിതത്തിൽ മാറ്റം വരുന്നില്ല.... നഷ്ടങ്ങൾ മാത്രമേ അതു സമ്മാനിക്കൂ.*

ഒരു കോഴിമുട്ട പുറമേ നിന്നുള്ള ശക്തിയാൽ പൊട്ടിയാൽ.ജീവൻ അവിടെ പൊലിയുന്നു.
നേരെ മറിച്ച് ഉള്ളിൽ നിന്നുള്ള ശക്തിയാൽ പൊട്ടിയാൽ അത് 'ജീവന്റെ ആരംഭമാണ്.

*മഹത്തായ കാര്യങ്ങൾ എല്ലായ്പ്പേഴും നമ്മുടെ ഉള്ളിൽ നിന്നാണ് പിറവി കൊള്ളുന്നത്.*

👍*മാറ്റം നിങ്ങളിൽ നിന്നാകട്ടെ....*
*അത് ഇന്നു  തന്നെയാകട്ടെ....*
💐💐💐💐💐💐💐

വിമർശന പടവുകൾ

വയസ്സനായ ഒരു കുതിര പറമ്പിലെ പൊട്ടക്കിണറ്റില്‍ വീണു. യജമാനന്‍ അതിനെ പൊക്കിയെടുക്കാന്‍ പരമാവധി ശ്രമിച്ചു. പറ്റിയില്ല. അവസാനം അയാള്‍ തീരുമാനിച്ചു, ഈ കുതിരക്ക് വയസ്സായി. ഇനി കഷ്ടപ്പെട്ട് പൊക്ക്കിയെടുത്താലും അധികമൊന്നും പണിയെടുക്കാന്‍ അതിന് കഴിയില്ല. പ്രായാധിക്യം മൂലം വല്ല അസുഖവും വന്നാല്‍ പിന്നെ അതിനെ ചികിത്സിക്കല്‍ തന്നെ വല്ലാത്ത ചിലവാകും. അതുകൊണ്ട് അതിനെ കിണറ്റിലിട്ട് മൂടിക്കൊള്ളാന്‍ ജോലിക്കാരെ ഏല്‍പ്പിച്ച് അയാള്‍ വീട്ടിലേക്ക് പോയി. കുറച്ച് കഴിഞ്ഞ് പുറത്തേക്കിറങ്ങിയ അയാള്‍ കണ്ടത് ആ വയസ്സന്‍ കുതിര പുറത്ത് മേയുന്നതാണ്...
എന്താണ് യഥാര്‍ത്തത്തില്‍ സംഭവിച്ചത്, കിണര്‍ മൂടാന്‍ വേണ്ടി പണിക്കാര്‍ കൊട്ടയില്‍ മണ്ണ് കൊണ്ടുവന്നിട്ടത് കുതിരയുടെ മുകളില്‍. ഓരോ പ്രാവശ്യവും തന്‍റെ ശരീരത്തിലേക്ക് വീഴുന്ന മണ്ണ് അപ്പോള്‍ തന്നെ കുതിര കുടഞ്ഞു കളയും. എന്നിട്ട് താഴെ വീണ മണ്ണില്‍ കയറി നില്‍ക്കും. ഒടുവില്‍ കിണര്‍ മണ്ണ് കൊണ്ട് നിറയുകയും കുതിര പുറത്ത് വരികയും ചെയ്തു.
ജനങ്ങള്‍ക്കിടയില്‍ ജീവിക്കുമ്പോള്‍ ഒരുപാട് ആളുകള്‍ നമ്മെ അനാവശ്യമായി മനസ്സുകൊണ്ടും, വാക്കുകള്‍ കൊണ്ടും, അതിലേറെ പ്രവര്‍ത്തനങ്ങള്‍ കൊണ്ടും നമ്മെ പരമാവധി ചെളി വാരിയെറിയും. ചിലപ്പോ നമ്മുടെ ആത്മനിയന്ത്രണം നഷ്ടപ്പെട്ട് ഈ ലോകത്തോട്‌ തന്നെ വെറുപ്പ്‌ തോന്നുന്ന വിധത്തില്‍ നമ്മുടെ മനോനില അവതാളത്തിലാകും. എത്ര ആത്മാര്‍ത്ഥമായി ചെയ്താലും നല്ലത് പറയാന്‍, ഒന്ന് പ്രോത്സാഹിപ്പിക്കാന്‍ ആരും മുന്നോട്ട് വരില്ല. എന്നാല്‍ നിസ്സാരമായ തെറ്റുകള്‍ക്ക് നമ്മെ നിന്ദിക്കാനും, ചെളി വാരിയെറിയാനും ഒരുപാടാളുകള്‍ ഉണ്ടാകും. അങ്ങിനെ വരുമ്പോ, മനസ്സ് തളരാതെ, ആ ചെളിയെല്ലാം കുടഞ്ഞു കളഞ്ഞു ചവിട്ടുപടിയാക്കി അതിന്മേല്‍ കയറി നില്‍ക്കാന്‍ നമുക്ക് കഴിയണം. എങ്കില്‍ മാത്രമേ മറ്റുള്ളവര്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങളാകുന്ന പൊട്ടക്കിണറ്റില്‍ നിന്ന് ആത്മ വിശ്വാസത്തോടെ ഉന്നതിയിലേക്ക് ചവിട്ടിക്കയറാനും ജീവിതത്തില്‍ വിജയം വരിക്കാനും സാധിക്കുകയുള്ളൂ. മനോഹരമായ താമരക്ക് ചെളി വളമായതുപോലെ വിവേകശാലിക്ക് വിമര്‍ശനങ്ങളെ പടവുകളാക്കി മാറ്റാന്‍ കഴിയും.

ചങ്ങാത്തം

സൗഹൃദത്തെ കുറിച്ച് സ്വാമി വിവേകാനന്ദൻ പറഞ്ഞത് :---
മേഘങ്ങളിൽ നിന്നു വീഴുന്ന മഴത്തുള്ളി ശുദ്ധമായ കൈകളിലാണ് പതിക്കുന്നതെങ്കിൽ അത് കുടിക്കാൻ പറ്റും... പകരം ഓവ് ചാലിലാണെങ്കിൽ പാദം കഴുകാൻ പോലും യോഗ്യമല്ല.. ആ മഴ ത്തുള്ളി ചുട്ടു പൊള്ളുന്ന ഒരു ലോഹത്തിലാണ് വീഴുന്നതെങ്കിൽ ബാഷ്‌പീകരിച്ചു ഇല്ലാതാകും... പതിക്കുന്നതൊരു താമരയിലാണെങ്കിൽ
പവിഴം പോലെ തിളങ്ങും, ഒരു മുത്തുച്ചിപ്പിലാണെ ങ്കിലോ ഒരു പവിഴം തന്നെയാകും!
ഓർക്കുക മഴത്തുള്ളി എപ്പോഴും ഒന്നുതന്നെ യായിരുന്നു, അത് പതിക്കുന്ന പ്രതലമാണ് വ്യത്യാസം.  ഒരാൾ ആരുമായി ചാങ്ങാത്തം കൂടുന്നുവോ അപ്പോൾ നിലനില്പിലും സ്വഭാവത്തിലും മൂല്യത്തിലും വ്യത്യാസ മുണ്ടാകുന്നു.  നല്ല ചങ്ങാതികളാകട്ടെ നമ്മുടെ കൈമുതൽ....🙏

Saturday, September 30, 2017

രണ്ടു ചങ്ങാതിമാർ

ഒരിക്കൽ രണ്ടു ചങ്ങാതിമാർ ഒരു യാത്ര പോകുകയായിരുന്നു ഒരു നീണ്ട യാത്ര...
യാത്രയുടെ ഇടയിൽ അവർ തമ്മിൽ ഒരു കുഞ്ഞു പിണക്കമുണ്ടായീ. ദേക്ഷ്യം സഹിക്കവയാതെ ഒന്നാമൻ രണ്ടാമനെ ഒന്ന് തല്ലി...
സങ്കടത്തോട്‌ രണ്ടാമൻ നിലത്തു കുത്തിയിരുന്നു മണലിൽ ഇങ്ങനെ എഴുതി ..
"എന്റെ ചെങ്ങാതി എന്നെ തല്ലി"
അവർ പിന്നെയും യാത്ര തുടർന്നു .
അവർ മലവെള്ളപ്പാച്ചിലിൽ കരകവിഞ്ഞൊഴുകുന്ന, ഒരു പുഴയുടെ കരയിലെത്തി. പെട്ടെന്ന് രണ്ടാമൻ അതിലേക്കു കാലു വഴുതി വീണു .. ഒന്നാമൻ തന്റെ സുഹൃത്തിനെ സാഹസീകമായീ പുഴയിൽ ചാടി സുഹൃത്തിനെ രക്ഷിച്ചു ..
കരയിലെത്തിയ രണ്ടാമൻ, തന്റെ ഭാണ്ഡത്തിൽ നിന്നും ഉളിയെടുത്തു അടുത്തുള്ള വലിയ പാറയിൽ കൊത്തി എഴുതി .
"എന്റെ ചെങ്ങാതി എന്റെ ജീവൻ രക്ഷിച്ചു ...."
ഒന്നാമൻ ചോദിച്ചു " ഞാൻ നിന്നെ വേദനിപ്പിച്ചപ്പോൾ നീ മണലിലെഴുതി , നിന്നെ സഹായിച്ചപ്പോൾ ശിലയിൽ കൊത്തി അത് എന്താണ് ...?"
"നീ എന്നെ വേദനിപ്പിച്ചത് മണ്ണിലെ എഴുതാവു .. കാരണം ഒരു ചെറുകാറ്റിൽ അത് മാഞ്ഞു പോകണം, അതിന്റെ ആയുസ്സ് ഒരു നിമിഷത്തെക്കെ ഉണ്ടാകാൻ പാടുള്ളൂ . എന്നാൽ നീ എന്നെ സഹായിച്ചത് ശിലയിൽ എഴുതണം അത് എന്നും നിലനില്ക്കണം, എന്റെ ജീവൻ പോയാലും "
ഒരുവൻ തന്നെ സഹായിച്ചാൽ അത് ശിലയിൽ തന്നെ കൊത്തണം. തന്നെ സഹായിച്ചവന് ഇനിയും ഒരുപാട് പേരെ സഹായിക്കാൻ അത് പ്രചോദനമാകും. ഒരിക്കൽ കൈ താങ്ങിയവനെ മറക്കുന്നവൻ, അവനോടു പോരിടുന്നവൻ ഈ ലോകത്തിലെ ഏറ്റവും വലിയ നികൃഷ്ട്ട ജന്മമാണ്. അവന്റെ താല്ക്കാലികമായ എല്ലാ നേട്ടങ്ങളും അല്പ്പായുസ്സുമായിരിക്കും.
.
വളരെ അർത്ഥ വത്തായ കഥ👏👏👏👏👏👏👏👏👏.

14 Tips for motivation

Did you know that at Harvard, one of the most prestigious universities in the world, the most popular and successful course teaches you how to learn to be happier?__ The Positive Psychology class taught by Ben Shahar attracts 1400 students per semester and 20% of Harvard graduates take this elective course. According to Ben Shahar, the class - which focuses on happiness, self-esteem and motivation - gives students the tools to succeed and face life with more joy._This 35-year-old teacher, considered by some to be "the happiness guru", highlights in his class 14 key tips for improving the quality of our personal status and contributing to a positive life:
🚩Tip 1. * Thank God for everything you have: * Write down 10 things you have in your life that give you happiness. Focus on the good things!
🚩Tip 2. * Practice physical activity * Experts say exercising helps improve mood. 30 minutes of exercise is the best antidote against sadness and stress.
🚩Tip 3. * Breakfast: * Some people miss breakfast for lack of time or not to get fat. Studies show that breakfast gives you energy, helps you think and perform your activities successfully.
🚩Tip 4. * Assertive *: Ask what you want and say what you think. Being assertive helps improve your self-esteem. Being left and remaining silent creates sadness and hopelessness.
🚩Tip 5. * Spend your money on experiences..a study found that 75% of people felt happier when they invested their money in travel, courses and classes; While only the rest said they felt happier when buying things.
🚩Tip 6. * Face your challenges *: Studies show that the more you postpone something, the more anxiety and tension you generate. Write short weekly lists of tasks and complete them.
🚩Tip 7. * Put everywhere nice memories, phrases and photos of your loved ones *: Fill your fridge, your computer, your desk, your room, YOUR LIFE of beautiful memories.
🚩Tip 8. * Always greet and be nice to other people *: More than 100 inquiries state that just smiling changes the mood.
🚩Tip 9. * Wear comfortable shoes *: If your feet hurt you, you become moody, says Dr. Keinth Wapner, President of the American Orthopedics Association.
🚩Tip 10. * Take care of your posture *: Walk straight with your shoulders slightly backwards and the front view helps to maintain a good mood.
🚩Tip 11. * Listen to music * (Praise God): It is proven that listening to music awakens you to sing, this will make your life happy.
🚩Tip 12. * What you eat has an impact on your mood *:- Do not skip meals, eat lightly every 3 to 4 hours and keep glucose levels stable.- Avoid excess white flour and sugar.- Eat everything! Healthy- Vary your food.
🚩Tip 13. * Take care of yourself and feel attractive *:70% of people say they feel happier when they think they look good.
🚩Tip 14. * Fervently believe in God *: With him nothing is impossible! Happiness is like a remote control, we lose it every time, we go crazy looking for it and many times without knowing it, we are sitting on top of it ...

40 വയസ്


*ജീവിതം 40ൽ തുടങ്ങുന്നു*
             വയസ്സ് നാൽപ്പതു കടന്നാൽപ്പിന്നെ ലൈഫിന്റെ നല്ലകാലമൊക്കെ കൊഴിഞ്ഞു എന്നു കരുതുന്നോർ അനവധിയുണ്ട്.  എന്നാൽ അങ്ങനെയല്ല, നാല്പത് വയസിലാണ് ശരിക്കും ജീവിതം തുടങ്ങുന്നത് എന്നാണ് എറിക് എറിക്‌സൺ എന്ന ചങ്ങായി പറയുന്നത്.

ജർമ്മനിയിൽ ജനിച്ച അമേരിക്കൻ സൈക്കോളജിസ്റ്റ് എറിക്ക് ഹോംബർഗർ എറിക്സൺ.    ബോധമനസ്സിന്റെ വികാസമാണ് വ്യക്തിത്വം നിർണയിക്കുന്നത് എന്ന (Ego Psychology) ആശയവുമായി വന്ന് മനഃശാസ്ത്ര മേഖലയിൽ പുത്തൻ പാത വെട്ടിത്തുറന്നയാൾ. മികച്ച ഒരെഴുത്തുകാരൻ കൂടിയായ ഈ ഫ്രഞ്ച് മനഃശാസ്ത്രജ്ഞന് ഒരു ചെറിയ ഇന്ത്യൻ ബന്ധം കൂടിയുണ്ട്. Gandhi's Truth എന്ന പുലിസ്റ്റർ പുരസ്കാരം നേടിയ പുസ്തകത്തിന്റെ രചയിതാവ് കൂടിയാണദ്ദേഹം.

ഇദ്ദേഹമാണ് പറയുന്നത് ജീവിതത്തിന്റെ ബെസ്റ്റ് ടൈം നാൽപ്പതു മുതലാണെന്ന്. എങ്ങനെയെന്നല്ലേ, പറയാം.

ജീവിതത്തെ എട്ടു ഘട്ടങ്ങളായി അദ്ദേഹം തിരിച്ചിട്ടുണ്ട്. ഒന്നര വയസ്സുവരെ, ഒന്നര മുതൽ മൂന്ന് വരെ, മൂന്ന് തൊട്ട് ആറ്, ആറ് തൊട്ട് പന്ത്രണ്ട് പിന്നെ ടീനേജ് ഇത്രയുമാണ് ഒരു വ്യക്തി പ്രായപൂർത്തിയാകുന്നത് വരെയുള്ള ഘട്ടങ്ങൾ. ഇവയോരോന്നിലും വ്യത്യസ്തമായ രീതികളിലായിരിക്കും കുട്ടികൾ പെരുമാറുക. അതിന്റെ കാരണങ്ങളൊക്ക നല്ലവണ്ണം വിശദീകരിച്ചു വച്ചിട്ടുണ്ട് ഈ മഹാൻ. ഈ പ്രായത്തിലുള്ള കുട്ട്യോളുള്ള അച്ഛനമ്മമാരൊക്കെ സമയം കണ്ടെത്തി ഇതു വായിച്ചു പഠിച്ചാൽ (യുട്യൂബിൽ വീഡിയോകളും കിട്ടും) മക്കളെക്കുറിച്ചുള്ള ടെൻഷനൊട്ടു കുറഞ്ഞു കിട്ടും.

ഇരുപതു മുതൽ നാൽപ്പതു വരെയാണ് ആറാം ഘട്ടം. ഇതിനെ early adulthood എന്നദ്ദേഹം വിശേഷിപ്പിക്കുന്നു. കൗമാരപ്രായത്തിലെ അബദ്ധജടില ധാരണകളും വീരാരാധനകളും ഉണ്ടാക്കി വച്ച സങ്കൽപ്പങ്ങളിൽ നിന്നും യാഥാർത്ഥ്യബോധത്തിലേക്ക് സമൂഹവുമായുള്ള ഇടപഴകലുകളിൽക്കൂടിയുള്ള ഒരു യാത്ര. സൗഹൃദങ്ങളും പ്രണയവുമായിരിക്കും ഈ യാത്രയിൽ സ്ത്രീയും പുരുഷനും ഒരുപോലെ തേടുന്നത്. ധൃഢവും സംതൃപ്തവുമായ ഒരു ബന്ധം കണ്ടെത്തുംവരെ ഈ അന്വേഷണം തുടരുന്നു.  അൽപ്പമൊന്നു ശാസ്ത്രീയമായിപ്പറഞ്ഞാൽ emotional stability നേടാൻ വേണ്ടിയുള്ള കാട്ടിക്കൂട്ടലുകളാണ് ഈ ഇരുപതു വർഷത്തോളം ഒരു വ്യക്തി നടത്തുക.

നാൽപ്പതിൽ തുടങ്ങി അറുപതിൽ അവസാനിക്കുന്ന ഏഴാം ഘട്ടമാണ് ഒരാളുടെ ജീവിതത്തിൽ ഏറ്റവും പ്രധാനം. ഈ ഘട്ടത്തിന്റെ തുടക്കം ഒരു വഴിത്തിരിവ് കൂടിയാണ്. ഇതുവരെയുള്ള അനുഭവങ്ങളെ വിലയിരുത്തി ചിലർ കൂടുതൽ ക്രിയാത്മകരാകുന്നു. വ്യക്തവും പ്രായോഗികവുമായ ജീവിതലക്ഷ്യങ്ങൾ കണ്ടെത്തി അതിനു വേണ്ടി പ്രവർത്തിക്കുന്നു. പഴയ കഴിവുകൾ പൊടിതട്ടിയെടുക്കുന്നു. പൊതുവെ ഇക്കൂട്ടർക്ക് ഒരു caring മനോഭാവം കൈവരുന്നു.

എന്നാൽ മറ്റു ചിലർ ഒരു നിഷ്ക്രിയാവസ്ഥയിലാണ് എത്തിപ്പെടുക. ജീവിതത്തിൽ ഇനി കാര്യമായിട്ടൊന്നും ചെയ്യാനില്ല എന്ന് മുൻകാലാനുഭവങ്ങളുടെ വെളിച്ചത്തിൽ അവർ വിധിയെഴുതുന്നു. ഇക്കൂട്ടരിൽ ഒരുപക്ഷം ബാക്കിയുള്ള ജീവിതം ആവോളം അടിച്ചുപൊളിക്കാൻ തീരുമാനിക്കുന്നു. മറ്റൊരു പക്ഷം നിരാശയിൽ മുങ്ങി മദ്യത്തിനും മറ്റും പിറകെ പോകുന്നു. ഇനി ചിലർ ഞാൻ ഒരു വൻ സംഭവമാകുന്നു എന്നു മറ്റുള്ളവരെ കാണിച്ച് സംതൃപ്തിയടയുന്നു.

Generativity vs Stagnation എന്നാണ് മേൽപ്പറഞ്ഞ രണ്ടു വഴിത്താരകളെയും എറിക്‌സൺ വിശേഷിപ്പിക്കുന്നത്.

എട്ടാം ഘട്ടം അറുപതുകളിലാണ് തുടങ്ങുന്നത്. ഇവിടെ generativity എന്ന പാത തെരഞ്ഞെടുത്ത ആദ്യകൂട്ടർ പുതുതലമുറയുടെ ഉപദേശകരായി മാറുന്നു. സന്തോഷപൂർണമായി വാർധക്യകാലത്തെ വരവേൽക്കുന്നു. Stagnation എന്ന മാർഗം സ്വീകരിച്ച രണ്ടാം കൂട്ടരാകട്ടെ ശാപവാക്കുകളും പിറുപിറുക്കലുകളുമായിട്ടായിരിക്കും ജീവിത സായാഹ്നം കഴിച്ചു കൂട്ടുക.

അതുകൊണ്ട് നാല്പതിലെ വഴിത്തിരിവ് പ്രാധാന്യമുള്ളതാണ്. അതുവരെയുള്ള ജീവിതത്തെ പോസിറ്റീവ് ആയി കാണാൻ കഴിഞ്ഞാൽ Generativity എന്ന ജീവിത തീവണ്ടിയിൽ റിസർവേഷൻ കിട്ടും. പക്ഷേ പോസിറ്റീവ് കാഴ്ചക്ക് emotional stability വേണം, അതിന് നല്ല മൂല്യാധിഷ്ഠിത ബന്ധങ്ങൾ വേണം, പരസ്പരം മൽസരിക്കാനുള്ളതല്ല മറിച്ച് സ്നേഹിച്ചും സഹകരിച്ചും മുന്നോട്ട് പോകാനുള്ളതാണ് ജീവിതം എന്ന തിരിച്ചറിവുണ്ടാകണം.

വിമർശന പടവുകൾ

വയസ്സനായ ഒരു കുതിര പറമ്പിലെ പൊട്ടക്കിണറ്റില്‍ വീണു. യജമാനന്‍ അതിനെ പൊക്കിയെടുക്കാന്‍ പരമാവധി ശ്രമിച്ചു. പറ്റിയില്ല. അവസാനം അയാള്‍ തീരുമാനിച്ചു, ഈ കുതിരക്ക് വയസ്സായി. ഇനി കഷ്ടപ്പെട്ട് പൊക്ക്കിയെടുത്താലും അധികമൊന്നും പണിയെടുക്കാന്‍ അതിന് കഴിയില്ല. പ്രായാധിക്യം മൂലം വല്ല അസുഖവും വന്നാല്‍ പിന്നെ അതിനെ ചികിത്സിക്കല്‍ തന്നെ വല്ലാത്ത ചിലവാകും. അതുകൊണ്ട് അതിനെ കിണറ്റിലിട്ട് മൂടിക്കൊള്ളാന്‍ ജോലിക്കാരെ ഏല്‍പ്പിച്ച് അയാള്‍ വീട്ടിലേക്ക് പോയി. കുറച്ച് കഴിഞ്ഞ് പുറത്തേക്കിറങ്ങിയ അയാള്‍ കണ്ടത് ആ വയസ്സന്‍ കുതിര പുറത്ത് മേയുന്നതാണ്...
എന്താണ് യഥാര്‍ത്തത്തില്‍ സംഭവിച്ചത്, കിണര്‍ മൂടാന്‍ വേണ്ടി പണിക്കാര്‍ കൊട്ടയില്‍ മണ്ണ് കൊണ്ടുവന്നിട്ടത് കുതിരയുടെ മുകളില്‍. ഓരോ പ്രാവശ്യവും തന്‍റെ ശരീരത്തിലേക്ക് വീഴുന്ന മണ്ണ് അപ്പോള്‍ തന്നെ കുതിര കുടഞ്ഞു കളയും. എന്നിട്ട് താഴെ വീണ മണ്ണില്‍ കയറി നില്‍ക്കും. ഒടുവില്‍ കിണര്‍ മണ്ണ് കൊണ്ട് നിറയുകയും കുതിര പുറത്ത് വരികയും ചെയ്തു.
ജനങ്ങള്‍ക്കിടയില്‍ ജീവിക്കുമ്പോള്‍ ഒരുപാട് ആളുകള്‍ നമ്മെ അനാവശ്യമായി മനസ്സുകൊണ്ടും, വാക്കുകള്‍ കൊണ്ടും, അതിലേറെ പ്രവര്‍ത്തനങ്ങള്‍ കൊണ്ടും നമ്മെ പരമാവധി ചെളി വാരിയെറിയും. ചിലപ്പോ നമ്മുടെ ആത്മനിയന്ത്രണം നഷ്ടപ്പെട്ട് ഈ ലോകത്തോട്‌ തന്നെ വെറുപ്പ്‌ തോന്നുന്ന വിധത്തില്‍ നമ്മുടെ മനോനില അവതാളത്തിലാകും. എത്ര ആത്മാര്‍ത്ഥമായി ചെയ്താലും നല്ലത് പറയാന്‍, ഒന്ന് പ്രോത്സാഹിപ്പിക്കാന്‍ ആരും മുന്നോട്ട് വരില്ല. എന്നാല്‍ നിസ്സാരമായ തെറ്റുകള്‍ക്ക് നമ്മെ നിന്ദിക്കാനും, ചെളി വാരിയെറിയാനും ഒരുപാടാളുകള്‍ ഉണ്ടാകും. അങ്ങിനെ വരുമ്പോ, മനസ്സ് തളരാതെ, ആ ചെളിയെല്ലാം കുടഞ്ഞു കളഞ്ഞു ചവിട്ടുപടിയാക്കി അതിന്മേല്‍ കയറി നില്‍ക്കാന്‍ നമുക്ക് കഴിയണം. എങ്കില്‍ മാത്രമേ മറ്റുള്ളവര്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങളാകുന്ന പൊട്ടക്കിണറ്റില്‍ നിന്ന് ആത്മ വിശ്വാസത്തോടെ ഉന്നതിയിലേക്ക് ചവിട്ടിക്കയറാനും ജീവിതത്തില്‍ വിജയം വരിക്കാനും സാധിക്കുകയുള്ളൂ. മനോഹരമായ താമരക്ക് ചെളി വളമായതുപോലെ വിവേകശാലിക്ക് വിമര്‍ശനങ്ങളെ പടവുകളാക്കി മാറ്റാന്‍ കഴിയും.

ശിൽപി

ഒരാൾ  ശല്യം സഹിക്കവയ്യാതെ ആ പാറക്കല്ല് ഉന്തി ഉരുട്ടി റോഡരികിലേക്കിട്ടു. അതു കണ്ട് നിന്ന ഒരു ശില്പിയുടെ മനസ്സില്‍ കുളിര്‍മഴ പെയ്തു. ഉപേക്ഷിക്കപ്പെട്ട ആ കൂറ്റന്‍ കല്ല് അദ്ദേഹം തന്റെ ശില്പശാലയില്‍ എത്തിച്ചു. അതില്‍ നിന്നും അദ്ദേഹം മനോഹരമായ ഒരു ശ്രീകൃഷ്ണ വിഗ്രഹം കൊത്തിയുണ്ടാക്കി. പണി തീര്‍ന്നയുടനെ ശില്പി അത് പ്രദര്‍ശനത്തിന് വച്ചു.

ഒരു ദിവസം നമ്മുടെ പഴയ ആള്‍ അതുവഴി പോകുകയുണ്ടായി. അയാള്‍ പ്രതിമയെ നോക്കി മതിമറന്നു നിന്നു. എന്തൊരു ചന്തമുള്ള കൃഷ്ണവിഗ്രഹം. അയാള്‍ക്കത് വളരെയധികം ഇഷ്ടമായി. എന്തു വിലകൊടുത്തും അത് കരസ്ഥമാക്കണമെന്ന് അയാള്‍ ആഗ്രഹിച്ചു. ശില്പിയെ സമീപിച്ചു അതിനു എന്ത് വില തരണമെന്ന് അന്വേഷിച്ചു. വെറും തുച്ചമായ വിലയായിരുന്നു ശില്പി അതിനു നശ്ചയിച്ചിരുന്നത്. മറ്റയാള്‍ അമ്പരന്നുപോയി. ഇത്രയും സുന്ദരമായ ശ്രീകൃഷ്ണവിഗ്രഹം ഇത്ര വില കുറച്ചു?.... അയാള്‍ക്ക് ആശ്ചര്യം തോന്നി.
അയാളുടെ മുഖഭാവം കണ്ട ശില്പി പറഞ്ഞു. "ഇത് നിങള്‍ക്കുതന്നെ അവകാശപ്പെട്ടതാണ്‌. അന്നു നിങള്‍ വഴിയരികില്‍ ഉപേക്ഷിച്ച പാറയില്‍ നിന്നുമാണ്‌ ഞാന്‍ ഇത് നിര്‍മ്മിച്ചത്".

ഇതുപോലെയാണ്‌ നമ്മുടെ ഓരോരുത്തരുടേയും വ്യക്തിത്വം. വളരെ മനോഹരമായി നമ്മള്‍ അതിനെ വാര്‍ത്തെടുക്കണം. ശില്പി ചെയ്തതുപോലെ നാം എന്താവണമെന്ന് ആദ്യം നാം തന്നെ ചിന്തിച്ചുറപ്പിക്കണം. അതിനുശേഷം വേണ്ടാത്തതൊക്കെ മനസ്സില്‍ നിന്നും, ചിന്തയില്‍ നിന്നും, കൊത്തിയടര്‍ത്തിമാറ്റണം. അവശേഷിക്കുന്നതെന്തോ, അതായിരിക്കും നമ്മുടെ ഉള്‍‌രൂപം. ഒരു തരിപോലും, വേണ്ടാത്തത് ബാക്കി നിന്നാല്‍ അത് ഒരു കുറവായി തന്നെ അവശേഷിക്കും.
ആ വിരൂപമായ പാറയില്‍ മനോഹരമായ ഒരു കൃഷ്ണവിഗ്രഹം ഉണ്ടായിരുന്നുവെങ്കില്‍ ഒട്ടും ശങ്കിക്കേണ്ട, നമ്മുടെയുള്ളിലുമുണ്ട് അതുപോലെതന്നെ സുന്ദരമായ നമ്മുടെ യഥാര്‍ത്ഥ രൂപം.

ചിന്തയില്‍ നിന്ന് വാക്കും, വാക്കില്‍ നിന്നു പ്രവൃത്തിയും, പ്രവൃത്തിയില്‍ നിന്നു നാമും ഉണ്ടാകുന്നു. പിന്നീട് നമ്മില്‍ നിന്നു സമൂഹവും, സമൂഹത്തില്‍ നിന്നു രാഷ്ട്രവും ഉണ്ടാകുന്നു

ടൈം സോൺ

കാലിഫോർണിയയേക്കാൾ 3 മണിക്കൂർ മുൻപിലാണ് ന്യൂയോർക്ക്:

പക്ഷെ കാലിഫോർണിയ സ്ലോ ആണെന്നോ ന്യൂയോർക്ക് ഫാസ്റ്റാണെന്നോ അത് അർത്ഥമാക്കുന്നില്ല.

രണ്ട് നഗരങ്ങളും അവയുടെതായ ടൈം സോണിൽ പ്രവർത്തിക്കുന്നു.

22 വയസ്സിൽ ബിരുധം നേടിയിട്ടും ആഗ്രഹിച്ച ഒരു ജോലി ലഭിക്കുവാൻ 5 വർഷം കാത്തിരിക്കേണ്ടി വരുന്ന ഒരാൾ.
27 വയസ്സിൽ, ബിരുധം പൂർത്തിയാക്കിയ ഉടൻ തന്നെ സ്വപ്ന ജോലി കരസ്ഥമാക്കിയ മറ്റൊരാൾ.

ഒരാൾ ഉരുപത്തഞ്ചാമത്തെ വയസ്സിൽ ഒരു കമ്പനിയുടെ CEO ആയി അമ്പതാം വയസ്സിൽ മരിക്കുന്നു. വേറൊരാൾ അമ്പതാം വയസ്സിൽ മറ്റൊരു കമ്പനിയുടെ CEO സ്ഥാനം ഏറ്റെടുത്ത് തൊണ്ണൂറ് വയസ്സ് വരെ ആ കമ്പനി ഭരിക്കുന്നു.

സ്വന്തം ടൈം സോൺ ആധാരമാക്കിയാണ് ഓരോ വ്യക്തിയും  പ്രവർത്തിക്കുന്നതും ജീവിക്കുന്നതും.

ഓരോരുത്തർക്കും സ്വന്തം ജീവിത താളത്തോട് സമന്വയിച്ചാണ് കാര്യങ്ങൾ പൂർത്തിയാക്കുക.

അതു കൊണ്ട് തന്നെ സ്വന്തം ടൈം സോൺ മനസ്സിലാക്കുക- അംഗീകരിക്കുക - പ്രവർത്തിക്കുവാൻ ശീലിക്കുക.

സഹപ്രവർത്തകർ, ചങ്ങാതിമാർ, നമ്മളെക്കാൾ പ്രായം കുറഞ്ഞവർ - ജീവിതത്തിൽ നമ്മളെ പിന്തള്ളി ഇവർ ബഹുകാതം മുന്നിലാണെന്ന വിഷമം ഒരു പക്ഷെ നമുക്കുണ്ടായേക്കാം.

വേറെ ചിലർ നമ്മുടെ പിറകിലാണ് എന്ന ചിന്തയും ഉണ്ടായേക്കാം.

ഈ ലോകത്തിലെ എല്ലാവരും സ്വന്തം ട്രാക്കിൽ, അവനവന്റെ സമയത്തിനനുസരിച്ച്, അവനവന്റെ ഓട്ടം ഓടിക്കൊണ്ടിരിക്കുന്നു.

സമയത്തിൽ മാത്രമേ മാറ്റമുള്ളൂ.

ഒബാമ 55 ൽ റിട്ടയർ ചെയ്യുമ്പോൾ ട്രംപ് 70 ൽ സ്ഥാനാരോഹണം നടത്തുന്നു.

അതിൽ അസൂയയോ, പരിഭവമോ പരിഹാസമോ വേണ്ട. അതാണവരുടെ ടൈം സോൺ.

നിങ്ങൾ നിങ്ങളുടെ ടൈം സോണിലും.

പൊരുതാനുള്ള മനസ്സുമായ് പിടിച്ചു നിൽക്കുക, മനസ്സാക്ഷിയെ വഞ്ചിക്കാതിരിക്കുക: നിങ്ങളുടെ സമയവും വരും. ഒന്നോ രണ്ടോ ദിവസം കൊണ്ട് ഒരു പശുത്തൊഴുത്ത് പണിയാം. നല്ലൊരു വീട് പണിയാൻ മാസങ്ങളോ വർഷങ്ങളോ വേണ്ടി വന്നേക്കാം. ഒരു ദേവാലയം പണിയാൻ പതിറ്റാണ്ടുകൾ വേണ്ടി വന്നേക്കാം.

നിങ്ങളൊട്ടും വൈകിയിട്ടില്ല - ഒരിക്കലും നേരത്തേയുമല്ല -

നിങ്ങൾ നിങ്ങളുടെ ടൈംസോണി ലാണ് - അത്ര മാത്രം.🙏🙏