Friday, July 28, 2017

എഡിസൺ

💡 *POSITIVE* 💡

എഡിസൺ തന്റെ പരീക്ഷണശാലയിൽ നിന്നും വളരെ നാളത്തെ പരിശ്രമം കൊണ്ട് താൻ കണ്ടെത്തിയ ബൾബുമായി പുറത്തുവന്നു.
അദ്ദേഹം അത് അവിടെ കാത്തു നിന്ന പത്രക്കാരുടെയും മറ്റാളുകളുടെയും മുന്നിൽ പ്രദർശിപ്പിക്കുവാൻ തയ്യാറായി.

അവരെല്ലാവരും ആകാംക്ഷയോടെ കാത്തു നിന്നു.
അത് പ്രവർത്തിപ്പിക്കുവാനുള്ള തയ്യാറെടുപ്പിനായി അദ്ദേഹം ആ ബൾബ് 💡 തന്റെ അസിസ്റ്റന്റിന്റെ കയ്യിലേക്ക് നൽകി. കഷ്ടകാലമെന്ന് പറയട്ടെ അയാളുടെ കയ്യിൽ നിന്നും അത് നിലത്ത് വീണ് പൊട്ടിപ്പോയി.

എല്ലാവരും സ്തബ്ദരായി. നിരാശ കടിച്ചമർത്തി കൊണ്ട് എഡിസൺ അവിടെ കൂടിയവരോട് പറഞ്ഞു *" ഇനി ഇത് പുനർനിർമ്മിക്കാൻ 24 മണിക്കൂറെങ്കിലും വേണ്ടിവരും. അതിനാൽ നാളെ വൈകിട്ടാകാം പ്രദർശനം "*. എന്നിട്ടദ്ദേഹം പരീക്ഷണശാലയിലേക്ക് കയറിപ്പോയി.

പിറ്റേ ദിവസം എല്ലാവരും വന്നു ചേർന്നു. എഡിസൺ ബൾബുമായി അവർക്ക് മുന്നിലെത്തി.
അദ്ദേഹം ചുറ്റും നോക്കി, തന്റെ അസിസ്റ്റൻറ് അതാ ദൂരെ മാറി നിൽക്കുന്നു. അദ്ദേഹം അയാളെ അരികിലേക്ക് വിളിച്ചു ; എല്ലാവരും ആകാംക്ഷയോടെ നിൽകെ  ആ ബൾബ് അയാളെ ഏൽപ്പിച്ച ശേഷം വേണ്ട ഒരുക്കങ്ങൾ നടത്തി. അത് വിജയകരമായി പ്രദർശിപ്പിച്ചു ..
അതിന് ശേഷം ഒരു പത്രക്കാരൻ അദ്ദേഹത്തോട് ചോദിച്ചു
*" ഇന്നും അയാളുടെ കയ്യിലേക്കിത് നൽകുവാൻ അങ്ങേയ്ക്ക് എങ്ങനെ ധൈര്യം വന്നു "* . അതിന് മറുപടിയായി എഡിസൺ പറഞ്ഞു
*" ഇനി ഒരിക്കൽ കൂടി ഇത് തകർന്നാലും 24 മണിക്കൂർ കൊണ്ടെനിക്കിത് പുനർനിർമ്മിക്കാം, എന്നാൽ അയാളുടെ ആത്മവിശ്വാസം നഷ്ടമായാൽ 24 വർഷമെടുത്താലും ചിലപ്പോൾ തിരികെ നൽകാൻ സാധിച്ചെന്ന് വരില്ല."*

_പ്രിയപ്പെട്ടവരേ, മറ്റൊരാളുടെ സ്വപ്നങ്ങളും , ആഗ്രഹങ്ങളും , ആത്മവിശ്വാസവും ഇല്ലാതാക്കാൻ നമുക്ക് നിമിഷങ്ങൾ മാത്രം മതി , പക്ഷേ, അവ സൃഷ്ടിക്കാൻ ഒരുപക്ഷെ ഒരു ആയുസ്സ് വേണ്ടി വന്നേക്കാം .._

👉🏽👉🏽👉🏽👉🏽👉🏽👉🏽👉🏽👉🏽

Friday, July 21, 2017

നന്മയുടെ പ്രകാശം

ആറുവയസ്സുള്ള ഒരാണ്‍കുട്ടി അവന്‍റെ നാലു വയസ്സുകാരി കുഞ്ഞനിയത്തിക്കൊപ്പം കടൽത്തീരത്തു നിന്നും വീട്ടിലേക്ക്‌ മടങ്ങുകയായിരുന്നു. അല്‍പ്പദൂരം പിന്നിട്ടപ്പോള്‍ ഒപ്പം നടന്നിരുന്ന പെങ്ങള്‍ കൂടെയില്ലെന്നു മനസ്സിലാക്കിയ അവന്‍ തിരിഞ്ഞു നോക്കി. റോഡരികില്‍ കളിപ്പാട്ടങ്ങള്‍ വിൽക്കുന്ന കടയുടെ ചില്ലുകൂട്ടിനുള്ളിലേക്ക് അതീവ താല്പര്യത്തോടെ നോക്കി നിൽക്കുന്ന കുഞ്ഞനിയത്തിയെ കണ്ടു. എന്താണിത്ര താല്പര്യത്തോടെ നോക്കിനില്‍ക്കുന്നതെന്നറിയാനുള്ള കൗതുകത്തോടെ അവനവള്‍ക്കരികിലെത്തി.

പെങ്ങൾ ചില്ലുകൂട്ടിനകത്തെക്ക് വിരല്‍ ചൂണ്ടി. മനോഹരമായ ഒരു ടെഡി ബെയര്‍. അനിയത്തിയുടെ മുഖത്ത് തെളിഞ്ഞ പ്രതീക്ഷയുടെ പൊന്‍തിളക്കം കണ്ട് മറ്റൊന്നുമാലോചിക്കാതെയവന്‍ ചോദിച്ചു –

“മോൾക്കിതു വേണോ ?”

“മ്” അവള്‍ അവനെ നോക്കി പ്രതീക്ഷയോടെ മൂളി.

അവന്‍ അവളെയും കൂട്ടി കടക്കകത്തേക്കു കയറി. നേരെ നടന്നു ചെന്ന് ആ പാവക്കുട്ടിയെടുത്ത് അനിയത്തിയുടെ കൈയില്‍ കൊടുത്തു. അവളുടെ കവിളില്‍ ആയിരം മഴവില്ലുകള്‍ പൂത്തിറങ്ങി. 

ഇതെല്ലാം അതീവ കൌതുകത്തോടെ വീക്ഷിച്ചുകൊണ്ട്‌ പ്രായം ചെന്ന കടയുടമ കാഷ് കൌണ്ടറില്‍ ഇരിക്കുന്നുണ്ടായിരുന്നു.

പാവയുമെടുത്ത് അനിയത്തിയെയും കൂട്ടി കാഷ് കൌണ്ടിലെത്തിയ പയ്യന്‍ ചോദിച്ചു . “അങ്കിള്‍, ഈ ടെഡി ബെയറിനെന്താണു വില ?”

“മോന്‍റെ കയ്യില്‍ എന്തുണ്ട് തരാന്‍ ?”

ഏറെ സ്നേഹത്തോടെയും വാത്സല്യത്തോടെയും കടയുടമ ചോദിച്ചു.

കുട്ടി കയ്യിലിരുന്ന കുഞ്ഞു ബാസ്കറ്റ് മേശപ്പുറത്തേക്ക് കുടഞ്ഞിട്ടു. അതില്‍ കടപ്പുറത്ത് നിന്നും ഇരുവരും ചേര്‍ന്നു ശേഖരിച്ച മണ്ണുപുരണ്ട കക്കയുടെ തോടുകളും കുഞ്ഞു ശംഖുകളുമായിരുന്നു.

അവന്‍ പ്രതീക്ഷയോടെ കടയുടമയെ നോക്കി. കടയുടമ പണം എണ്ണിയെടുക്കുന്ന ജാഗ്രതയോടെ അവ എണ്ണിത്തിട്ടപ്പെടുത്തിയ ശേഷം കുട്ടിയെ നോക്കി. കുട്ടി തെല്ലാശങ്കയോടെ ചോദിച്ചു – “ഇത് മതിയാകാതെ വരുമോ ?”

“മതിയാകാതെ വരുമോയെന്നോ ? സത്യത്തില്‍ ഇതൊത്തിരി കൂടുതലാണ്. ഞാന്‍ ബാക്കി തരാം കേട്ടോ” എന്ന് പറഞ്ഞു കൊണ്ട് 4 കക്കത്തോടുകള്‍ മാത്രമെടുത്ത് തന്‍റെ മേശവലിപ്പിലിട്ട ശേഷം ബാക്കിയുള്ളവ അവനു തന്നെ തിരിച്ചു നല്‍കി.
അവനത്‌ ഏറെ ആഹ്ളാദത്തോടെ തിരികെ ബാസ്കറ്റില്‍ നിക്ഷേപിച്ച ശേഷം ആഹ്ലാദവതിയായ കുഞ്ഞുപെങ്ങളുടെ കൈപിടിച്ച് യാത്രയായി.

കുട്ടികള്‍ പോയിക്കഴിഞ്ഞപ്പോള്‍ കടയിലെ ജോലിക്കാരന്‍ അവിശ്വസനീയതയോടെ കടയുടമയെ സമീപിച്ചു. “ഒരു വിലയുമില്ലാത്ത കുറച്ചു കക്കത്തോടുകള്‍ക്ക് പകരം അങ്ങ് വില കൂടിയ ആ പാവ അവര്‍ക്കു കൊടുത്തുവോ ??"

വൃദ്ധനായ കടയുടമ ഒന്നു പുഞ്ചിരിച്ചു, എന്നിട്ട് പറഞ്ഞു,

“നാം മുതിര്‍ന്നവരെ സംബന്ധിച്ച് അവ തീരെ വിലയില്ലാത്തതാണ്. പക്ഷേ ആ കുട്ടിയെ സംബന്ധിച്ച്  വിലമതിക്കാനാവാത്തതും. ഈ കുഞ്ഞുപ്രായത്തില്‍ പണത്തിന്‍റെ മൂല്യമൊന്നും അവനറിയില്ല. പക്ഷെ വളര്‍ന്നു വലുതാവുമ്പോള്‍ അവനതു മനസ്സിലാകും. ബാല്യത്തില്‍, ഒരു വിലയുമില്ലാത്ത നാല് കക്കത്തോടുകള്‍ കൊടുത്ത് വിലകൂടിയ ഒരു കളിപ്പാട്ടം അനിയത്തിക്ക് വാങ്ങിക്കൊടുത്തത് അവനോര്‍ക്കും. അപ്പോള്‍ തീര്‍ച്ചയായും അവനെന്നെയുമോര്‍ക്കും. ഈ ലോകത്തില്‍ നന്മയുള്ള ചിലതെങ്കിലും അവശേഷിക്കുന്നുണ്ടെന്ന് തിരിച്ചറിയുമ്പോള്‍ അവന്‍റെയുള്ളില്‍ നന്മയുടെ ഊര്‍ജ്ജം നിറയും. തനിക്കും നല്ലൊരു മനുഷ്യനാകണമെന്ന് ദൃഡനിശ്ചയം അവനുണ്ടാകും."

നാം ചെയ്യുന്ന നല്ല പ്രവൃത്തികളാണ് ലോകമാകമാനം പ്രകാശം പരത്തി പടര്‍ന്നു പന്തലിക്കുന്നത്. നല്ല പ്രവര്‍ത്തികള്‍ നന്മയുടെ ഊര്‍ജ്ജം ലോകം മുഴുവന്‍ പ്രസരിപ്പിക്കും. തെറ്റായ പ്രവര്‍ത്തികള്‍ ലോകത്തെ ഇരുട്ടിലാക്കും.”
-------------------------------------------------------
ഏറെ മനസ്സിനെ സ്പര്‍ശിച്ച ഒരു സന്ദേശം കടപ്പാടോടെ എല്ലാവര്‍ക്കും വേണ്ടി ഷെയര്‍ ചെയ്യുന്നു.

രണ്ടു ചെങ്ങാതിമാർ

ഒരിക്കൽ രണ്ടു ചങ്ങാതിമാർ ഒരു യാത്ര പോകുകയായിരുന്നു ഒരു നീണ്ട യാത്ര...
യാത്രയുടെ ഇടയിൽ അവർ തമ്മിൽ ഒരു കുഞ്ഞു പിണക്കമുണ്ടായീ. ദേക്ഷ്യം സഹിക്കവയാതെ ഒന്നാമൻ രണ്ടാമനെ ഒന്ന് തല്ലി...
സങ്കടത്തോട്‌ രണ്ടാമൻ നിലത്തു കുത്തിയിരുന്നു മണലിൽ ഇങ്ങനെ എഴുതി ..
"എന്റെ ചെങ്ങാതി എന്നെ തല്ലി"
അവർ പിന്നെയും യാത്ര തുടർന്നു .
അവർ മലവെള്ളപ്പാച്ചിലിൽ കരകവിഞ്ഞൊഴുകുന്ന, ഒരു പുഴയുടെ കരയിലെത്തി. പെട്ടെന്ന് രണ്ടാമൻ അതിലേക്കു കാലു വഴുതി വീണു .. ഒന്നാമൻ തന്റെ സുഹൃത്തിനെ സാഹസീകമായീ പുഴയിൽ ചാടി സുഹൃത്തിനെ രക്ഷിച്ചു ..
കരയിലെത്തിയ രണ്ടാമൻ, തന്റെ ഭാണ്ഡത്തിൽ നിന്നും ഉളിയെടുത്തു അടുത്തുള്ള വലിയ പാറയിൽ കൊത്തി എഴുതി .
"എന്റെ ചെങ്ങാതി എന്റെ ജീവൻ രക്ഷിച്ചു ...."
ഒന്നാമൻ ചോദിച്ചു " ഞാൻ നിന്നെ വേദനിപ്പിച്ചപ്പോൾ നീ മണലിലെഴുതി , നിന്നെ സഹായിച്ചപ്പോൾ ശിലയിൽ കൊത്തി അത് എന്താണ് ...?"
"നീ എന്നെ വേദനിപ്പിച്ചത് മണ്ണിലെ എഴുതാവു .. കാരണം ഒരു ചെറുകാറ്റിൽ അത് മാഞ്ഞു പോകണം, അതിന്റെ ആയുസ്സ് ഒരു നിമിഷത്തെക്കെ ഉണ്ടാകാൻ പാടുള്ളൂ . എന്നാൽ നീ എന്നെ സഹായിച്ചത് ശിലയിൽ എഴുതണം അത് എന്നും നിലനില്ക്കണം, എന്റെ ജീവൻ പോയാലും "
ഒരുവൻ തന്നെ സഹായിച്ചാൽ അത് ശിലയിൽ തന്നെ കൊത്തണം. തന്നെ സഹായിച്ചവന് ഇനിയും ഒരുപാട് പേരെ സഹായിക്കാൻ അത് പ്രചോദനമാകും. ഒരിക്കൽ കൈ താങ്ങിയവനെ മറക്കുന്നവൻ, അവനോടു പോരിടുന്നവൻ ഈ ലോകത്തിലെ ഏറ്റവും വലിയ നികൃഷ്ട്ട ജന്മമാണ്. അവന്റെ താല്ക്കാലികമായ എല്ലാ നേട്ടങ്ങളും അല്പ്പായുസ്സുമായിരിക്കും.
.
വളരെ അർത്ഥ വത്തായ കഥ👏👏👏👏👏👏👏👏👏.

14 tips for positive life

Did you know that at Harvard, one of the most prestigious universities in the world, the most popular and successful course teaches you how to learn to be happier?__ The Positive Psychology class taught by Ben Shahar attracts 1400 students per semester and 20% of Harvard graduates take this elective course. According to Ben Shahar, the class - which focuses on happiness, self-esteem and motivation - gives students the tools to succeed and face life with more joy._This 35-year-old teacher, considered by some to be "the happiness guru", highlights in his class 14 key tips for improving the quality of our personal status and contributing to a positive life:
🚩Tip 1. * Thank God for everything you have: * Write down 10 things you have in your life that give you happiness. Focus on the good things!
🚩Tip 2. * Practice physical activity * Experts say exercising helps improve mood. 30 minutes of exercise is the best antidote against sadness and stress.
🚩Tip 3. * Breakfast: * Some people miss breakfast for lack of time or not to get fat. Studies show that breakfast gives you energy, helps you think and perform your activities successfully.
🚩Tip 4. * Assertive *: Ask what you want and say what you think. Being assertive helps improve your self-esteem. Being left and remaining silent creates sadness and hopelessness.
🚩Tip 5. * Spend your money on experiences..a study found that 75% of people felt happier when they invested their money in travel, courses and classes; While only the rest said they felt happier when buying things.
🚩Tip 6. * Face your challenges *: Studies show that the more you postpone something, the more anxiety and tension you generate. Write short weekly lists of tasks and complete them.
🚩Tip 7. * Put everywhere nice memories, phrases and photos of your loved ones *: Fill your fridge, your computer, your desk, your room, YOUR LIFE of beautiful memories.
🚩Tip 8. * Always greet and be nice to other people *: More than 100 inquiries state that just smiling changes the mood.
🚩Tip 9. * Wear comfortable shoes *: If your feet hurt you, you become moody, says Dr. Keinth Wapner, President of the American Orthopedics Association.
🚩Tip 10. * Take care of your posture *: Walk straight with your shoulders slightly backwards and the front view helps to maintain a good mood.
🚩Tip 11. * Listen to music * (Praise God): It is proven that listening to music awakens you to sing, this will make your life happy.
🚩Tip 12. * What you eat has an impact on your mood *:- Do not skip meals, eat lightly every 3 to 4 hours and keep glucose levels stable.- Avoid excess white flour and sugar.- Eat everything! Healthy- Vary your food.
🚩Tip 13. * Take care of yourself and feel attractive *:70% of people say they feel happier when they think they look good.
🚩Tip 14. * Fervently believe in God *: With him nothing is impossible! Happiness is like a remote control, we lose it every time, we go crazy looking for it and many times without knowing it, we are sitting on top of it ...

Saturday, July 8, 2017

പാറ്റ

⚜▪⚜▪⚜▪⚜▪⚜

*ജിവിതത്തെ കുറിച്ച് ഒരു ചെറിയ പാഠം,ഗൂഗിൾ സിഇഒ സുന്ദർ പിച്ചെ പറഞ്ഞ കഥ കേൾക്കുക*

⚜▪⚜▪⚜▪⚜▪⚜

*ഗൂഗിളിന്‍റെ സിഇഒ യായി സുന്ദർ പിച്ചെ നിയമിതനായതു മുതൽ അദ്ദേഹത്തിന്‍റെ ചെറുപ്പകാലത്തെ കുറിച്ചും വളർന്ന സാഹചര്യത്തെ കുറിച്ചും ധാരാളം കഥകൾ നമ്മൾ കേട്ടു.കഥ പറയുന്നതിൽ സുന്ദർ പിച്ചെ മിടുക്കനാണു താനും.ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചാ വിഷയം പാറ്റയെ കുറിച്ച് സുന്ദർ പിച്ചെ പറഞ്ഞ ഒരു കഥയാണ്.*

*"ഒരു റസ്റ്റോറന്‍റ്. എവിടെ നിന്നോ പറന്നു വന്ന പാറ്റ ഒരു സ്ത്രീയുടെ ദേഹത്തിരുന്നു. സ്ത്രീ പേടി കൊണ്ട് അലറിക്കരഞ്ഞു.ഇരുന്നിരുന്ന കസേരയിൽ നിന്ന് എടുത്തു ചാടി. പാറ്റയെ തട്ടി മാറ്റാൻ കിണഞ്ഞു ശ്രമിച്ചു.*

*സ്ത്രീയുടെ ഭയചകിതയായുളള പ്രതികരണം ഒപ്പമുളളവരിലും അനുരണനങ്ങൾ സൃഷ്ടിച്ചു. ഒരു വിധം സ്ത്രീ പാറ്റയെ തന്‍റെ ദേഹത്ത് നിന്ന് തട്ടിയെറിഞ്ഞു. പക്ഷെ പാറ്റ ചെന്ന് വീണത് മറ്റൊരു സ്ത്രീയുടെ ദേഹത്ത്. അവിടേയും നിലവിളി, പിന്നെ കൂട്ടനിലവിളി. റസ്റ്റോറന്‍റിലെ കൂട്ട ബഹളം കേട്ട് റോഡിൽ പോലും ആൾക്കൂട്ടമായി.*

*ഇതു കണ്ട വെയ്റ്റർ സംഭവസ്ഥലത്തേക്ക് ഓടി വന്നു. ബഹളത്തിനിടിയിൽ പാറ്റ വെയിറ്ററുടെ ദേഹത്തായി. അയാൾ അനങ്ങാതെ നിന്നു. തന്‍റെ ദേഹത്ത് കൂടിയുളള പാറ്റയുടെ ചലനങ്ങൾ നിരീക്ഷിച്ചു. മെല്ലെ അതിനെ പിടികൂടി റസ്റ്റോറന്‍റിന്‍റെ പുറത്തേക്കെറിഞ്ഞു.*

*ഇതെല്ലാം കണ്ട് ചായ കുടിച്ചിരിക്കുകയായിരുന്ന എന്‍റെ ചിന്ത ഈ സംഭവത്തിന് പിന്നാലെയായി.*

*ഈ റസ്റ്റോറന്‍റിനെ മൊത്തം ബഹളമയമാക്കാൻ കാരണക്കാർ ആരാണ്?*

*പാറ്റയാണെങ്കിൽ വെയിറ്ററെ അത് ബാധിക്കാത്തത് എന്താണ്?എത്ര ശാന്തതയോടെയാണ് വെയിറ്റർ ഈ സംഭവത്തെ കൈകാര്യം ചെയ്തത്?*

*അപ്പോൾ പാറ്റയല്ല പ്രശ്നം.സംഭവം കൈകാര്യം ചെയ്ത സ്ത്രീകളാണ് സംഭവത്തിന് കാരണക്കാർ.*

*പാറ്റയല്ല,പാറ്റയുണ്ടാക്കിയ ശല്യം മന:സ്ഥൈര്യത്തോടെ കൈകാര്യം ചെയ്യാനാകാത്ത സ്ത്രീകളുടെ മനോഭാവമാണ് പ്രശ്നം.*

*എന്‍റെ അച്ഛനും ഭാര്യയും മക്കളുമുണ്ടാക്കുന്ന വ‍ഴക്ക് അല്ല എന്‍റെ പ്രശ്നം. ആ വ‍ഴക്ക് കൈകാര്യം ചെയ്യുന്നതിലുളള എന്‍റെ ക‍ഴിവുകേടാണ് പ്രശ്നം.*

*റോഡിലെ ട്രാഫിക് ജാം അല്ല പ്രശ്നം,ആ ട്രാഫിക് ജാമിനെ ശാന്തതയിൽ കൈകാര്യം ചെയ്യാനാകാത്തതാണ് എന്‍റെ പ്രശ്നം.*

*പ്രശ്നത്തേക്കാൾ എന്‍റെ ജീവിതത്തിൽ പ്രശ്നം സൃഷ്ടിക്കുന്നത് പ്രശ്നം ഞാൻ കൈകാര്യം ചെയ്യുന്ന രീതിയാണ്.*

*ഈ കഥയിൽ നിന്നുളള ഗുണപാഠം ഇതാണ് -*

*പ്രതികരണം പൊടുന്നനെയുളളതാണ്.എന്നാൽ അൽപമൊന്ന് മനസിരുത്തിയാൽ സംഭവങ്ങൾ നമ്മുടെ കൈവിട്ടു പോകാതെ നോക്കാനാകും.*

*സ്ത്രീ ബഹളം കൂട്ടി പാറ്റയെ തട്ടി മാറ്റാൻ ശ്രമിച്ചപ്പോൾ റസ്റ്റോറന്‍റ് ബഹളമയമായി. വെയിറ്റർ പാറ്റയെ ശാന്തതയോടെ പിടിച്ചപ്പോൾ റസ്റ്റോറന്‍റ് ശാന്തമായി.*

*ജീവിതത്തെ ഇതിലും മനോഹരമായി മനസിലാക്കാൻ വേറെ ഒരു കഥ വേണോ? എത്ര സുന്ദരമാണ് ജീവിതം."*

⚜▪⚜▪⚜▪⚜▪⚜

Thursday, July 6, 2017

Priorities

One day a new employee went to the HR and said .. *I'm not interested in co ming to the office anymore.”*

The HR responded, *"But why?”*

Then the boy told *"Ah! I can speculate many employees speaking badly about other Employees on back of him/her; one employee who can't talk well; Few employees looking at their fellow employees in a wrong way, there are hell lot of things that I can prove you wrong in our Office."*

Boy: *There are people who do a lot of politics and talk all negative all the time. Few only do gossips all the time.*

The HR replied *"OK, but before you go, can you do me a favour: take a full glass of water and walk three times around the office area without spilling a drop on the floor.*

*"Afterwards, leave the Office if you wish for.”*

The boy thought: *it's a matter of minutes for him.*

And he walked three times around the office floor.

Then he reached HR saying that he is done with it.

And the HR asked *"When you were walking around the Office floor did you see any employee speaking badly about another Employee? Any Gossips? Any disturbances?*

The Employee replied “No."*

HR: *"Did you see any Employee looking at other employees in wrong way?"*

Boy said *"No”*

HR: *"You know why?”*

Boy: *"No”*

HR: *"You were focused on the glass, to make sure you didn't tip it and spill any water. The same goes with our life. When our focus is on our priorities, we don't have time to see the mistakes of others.”

Moral of the story.

*"Concentrate on your priorities and not on other's Mistakes."*

In short - *_Mind ur work, then ur mind will have no time to mind others..._*

Wednesday, July 5, 2017

Ego

An engineer in a car manufacturing company designs a world class car. The owner is impressed with the outcome and praised him a lot.

While trying to bring out the car from the manufacturing area to the showroom, they realised that the car is few inches taller than the entrance.

The engineer felt bad that he didn't notice this one before creating the car.

The owner was amazed on how to take it outside of the manufacturing area.

The painter said that they can bring out the car and there will be a few scratches on top of the car which could be touched up later on.

The engineer said that they can break the entrance, take the car out, and later re-do it.

The owner was not convinced with any ideas and felt like it is a bad sign to break or scratch

A Watchman was observing all the drama & slowly approached the owner.  He wanted to give an idea if they had no problem.

They wondered what this guy would tell them that the experts could not give.

The watchman said "The car is only a few inches taller than the entrance so, Simply release the air in the tyre, the height of the car will sink and can be easily taken out"...

Everyone clapped!!!

Don't analyse the problems only from an expert point of view alone.

There is always a layman's outlook that gives an alternate solution at a given point of time...

Life issues are also the same....

Many a times a friend's entrance door falls short by a few inches, we feel taller!!

Release some air (ego) and adjust the height.

Think Simple...do simple and Live simple....🙏