Saturday, September 30, 2017

രണ്ടു ചങ്ങാതിമാർ

ഒരിക്കൽ രണ്ടു ചങ്ങാതിമാർ ഒരു യാത്ര പോകുകയായിരുന്നു ഒരു നീണ്ട യാത്ര...
യാത്രയുടെ ഇടയിൽ അവർ തമ്മിൽ ഒരു കുഞ്ഞു പിണക്കമുണ്ടായീ. ദേക്ഷ്യം സഹിക്കവയാതെ ഒന്നാമൻ രണ്ടാമനെ ഒന്ന് തല്ലി...
സങ്കടത്തോട്‌ രണ്ടാമൻ നിലത്തു കുത്തിയിരുന്നു മണലിൽ ഇങ്ങനെ എഴുതി ..
"എന്റെ ചെങ്ങാതി എന്നെ തല്ലി"
അവർ പിന്നെയും യാത്ര തുടർന്നു .
അവർ മലവെള്ളപ്പാച്ചിലിൽ കരകവിഞ്ഞൊഴുകുന്ന, ഒരു പുഴയുടെ കരയിലെത്തി. പെട്ടെന്ന് രണ്ടാമൻ അതിലേക്കു കാലു വഴുതി വീണു .. ഒന്നാമൻ തന്റെ സുഹൃത്തിനെ സാഹസീകമായീ പുഴയിൽ ചാടി സുഹൃത്തിനെ രക്ഷിച്ചു ..
കരയിലെത്തിയ രണ്ടാമൻ, തന്റെ ഭാണ്ഡത്തിൽ നിന്നും ഉളിയെടുത്തു അടുത്തുള്ള വലിയ പാറയിൽ കൊത്തി എഴുതി .
"എന്റെ ചെങ്ങാതി എന്റെ ജീവൻ രക്ഷിച്ചു ...."
ഒന്നാമൻ ചോദിച്ചു " ഞാൻ നിന്നെ വേദനിപ്പിച്ചപ്പോൾ നീ മണലിലെഴുതി , നിന്നെ സഹായിച്ചപ്പോൾ ശിലയിൽ കൊത്തി അത് എന്താണ് ...?"
"നീ എന്നെ വേദനിപ്പിച്ചത് മണ്ണിലെ എഴുതാവു .. കാരണം ഒരു ചെറുകാറ്റിൽ അത് മാഞ്ഞു പോകണം, അതിന്റെ ആയുസ്സ് ഒരു നിമിഷത്തെക്കെ ഉണ്ടാകാൻ പാടുള്ളൂ . എന്നാൽ നീ എന്നെ സഹായിച്ചത് ശിലയിൽ എഴുതണം അത് എന്നും നിലനില്ക്കണം, എന്റെ ജീവൻ പോയാലും "
ഒരുവൻ തന്നെ സഹായിച്ചാൽ അത് ശിലയിൽ തന്നെ കൊത്തണം. തന്നെ സഹായിച്ചവന് ഇനിയും ഒരുപാട് പേരെ സഹായിക്കാൻ അത് പ്രചോദനമാകും. ഒരിക്കൽ കൈ താങ്ങിയവനെ മറക്കുന്നവൻ, അവനോടു പോരിടുന്നവൻ ഈ ലോകത്തിലെ ഏറ്റവും വലിയ നികൃഷ്ട്ട ജന്മമാണ്. അവന്റെ താല്ക്കാലികമായ എല്ലാ നേട്ടങ്ങളും അല്പ്പായുസ്സുമായിരിക്കും.
.
വളരെ അർത്ഥ വത്തായ കഥ👏👏👏👏👏👏👏👏👏.

14 Tips for motivation

Did you know that at Harvard, one of the most prestigious universities in the world, the most popular and successful course teaches you how to learn to be happier?__ The Positive Psychology class taught by Ben Shahar attracts 1400 students per semester and 20% of Harvard graduates take this elective course. According to Ben Shahar, the class - which focuses on happiness, self-esteem and motivation - gives students the tools to succeed and face life with more joy._This 35-year-old teacher, considered by some to be "the happiness guru", highlights in his class 14 key tips for improving the quality of our personal status and contributing to a positive life:
🚩Tip 1. * Thank God for everything you have: * Write down 10 things you have in your life that give you happiness. Focus on the good things!
🚩Tip 2. * Practice physical activity * Experts say exercising helps improve mood. 30 minutes of exercise is the best antidote against sadness and stress.
🚩Tip 3. * Breakfast: * Some people miss breakfast for lack of time or not to get fat. Studies show that breakfast gives you energy, helps you think and perform your activities successfully.
🚩Tip 4. * Assertive *: Ask what you want and say what you think. Being assertive helps improve your self-esteem. Being left and remaining silent creates sadness and hopelessness.
🚩Tip 5. * Spend your money on experiences..a study found that 75% of people felt happier when they invested their money in travel, courses and classes; While only the rest said they felt happier when buying things.
🚩Tip 6. * Face your challenges *: Studies show that the more you postpone something, the more anxiety and tension you generate. Write short weekly lists of tasks and complete them.
🚩Tip 7. * Put everywhere nice memories, phrases and photos of your loved ones *: Fill your fridge, your computer, your desk, your room, YOUR LIFE of beautiful memories.
🚩Tip 8. * Always greet and be nice to other people *: More than 100 inquiries state that just smiling changes the mood.
🚩Tip 9. * Wear comfortable shoes *: If your feet hurt you, you become moody, says Dr. Keinth Wapner, President of the American Orthopedics Association.
🚩Tip 10. * Take care of your posture *: Walk straight with your shoulders slightly backwards and the front view helps to maintain a good mood.
🚩Tip 11. * Listen to music * (Praise God): It is proven that listening to music awakens you to sing, this will make your life happy.
🚩Tip 12. * What you eat has an impact on your mood *:- Do not skip meals, eat lightly every 3 to 4 hours and keep glucose levels stable.- Avoid excess white flour and sugar.- Eat everything! Healthy- Vary your food.
🚩Tip 13. * Take care of yourself and feel attractive *:70% of people say they feel happier when they think they look good.
🚩Tip 14. * Fervently believe in God *: With him nothing is impossible! Happiness is like a remote control, we lose it every time, we go crazy looking for it and many times without knowing it, we are sitting on top of it ...

40 വയസ്


*ജീവിതം 40ൽ തുടങ്ങുന്നു*
             വയസ്സ് നാൽപ്പതു കടന്നാൽപ്പിന്നെ ലൈഫിന്റെ നല്ലകാലമൊക്കെ കൊഴിഞ്ഞു എന്നു കരുതുന്നോർ അനവധിയുണ്ട്.  എന്നാൽ അങ്ങനെയല്ല, നാല്പത് വയസിലാണ് ശരിക്കും ജീവിതം തുടങ്ങുന്നത് എന്നാണ് എറിക് എറിക്‌സൺ എന്ന ചങ്ങായി പറയുന്നത്.

ജർമ്മനിയിൽ ജനിച്ച അമേരിക്കൻ സൈക്കോളജിസ്റ്റ് എറിക്ക് ഹോംബർഗർ എറിക്സൺ.    ബോധമനസ്സിന്റെ വികാസമാണ് വ്യക്തിത്വം നിർണയിക്കുന്നത് എന്ന (Ego Psychology) ആശയവുമായി വന്ന് മനഃശാസ്ത്ര മേഖലയിൽ പുത്തൻ പാത വെട്ടിത്തുറന്നയാൾ. മികച്ച ഒരെഴുത്തുകാരൻ കൂടിയായ ഈ ഫ്രഞ്ച് മനഃശാസ്ത്രജ്ഞന് ഒരു ചെറിയ ഇന്ത്യൻ ബന്ധം കൂടിയുണ്ട്. Gandhi's Truth എന്ന പുലിസ്റ്റർ പുരസ്കാരം നേടിയ പുസ്തകത്തിന്റെ രചയിതാവ് കൂടിയാണദ്ദേഹം.

ഇദ്ദേഹമാണ് പറയുന്നത് ജീവിതത്തിന്റെ ബെസ്റ്റ് ടൈം നാൽപ്പതു മുതലാണെന്ന്. എങ്ങനെയെന്നല്ലേ, പറയാം.

ജീവിതത്തെ എട്ടു ഘട്ടങ്ങളായി അദ്ദേഹം തിരിച്ചിട്ടുണ്ട്. ഒന്നര വയസ്സുവരെ, ഒന്നര മുതൽ മൂന്ന് വരെ, മൂന്ന് തൊട്ട് ആറ്, ആറ് തൊട്ട് പന്ത്രണ്ട് പിന്നെ ടീനേജ് ഇത്രയുമാണ് ഒരു വ്യക്തി പ്രായപൂർത്തിയാകുന്നത് വരെയുള്ള ഘട്ടങ്ങൾ. ഇവയോരോന്നിലും വ്യത്യസ്തമായ രീതികളിലായിരിക്കും കുട്ടികൾ പെരുമാറുക. അതിന്റെ കാരണങ്ങളൊക്ക നല്ലവണ്ണം വിശദീകരിച്ചു വച്ചിട്ടുണ്ട് ഈ മഹാൻ. ഈ പ്രായത്തിലുള്ള കുട്ട്യോളുള്ള അച്ഛനമ്മമാരൊക്കെ സമയം കണ്ടെത്തി ഇതു വായിച്ചു പഠിച്ചാൽ (യുട്യൂബിൽ വീഡിയോകളും കിട്ടും) മക്കളെക്കുറിച്ചുള്ള ടെൻഷനൊട്ടു കുറഞ്ഞു കിട്ടും.

ഇരുപതു മുതൽ നാൽപ്പതു വരെയാണ് ആറാം ഘട്ടം. ഇതിനെ early adulthood എന്നദ്ദേഹം വിശേഷിപ്പിക്കുന്നു. കൗമാരപ്രായത്തിലെ അബദ്ധജടില ധാരണകളും വീരാരാധനകളും ഉണ്ടാക്കി വച്ച സങ്കൽപ്പങ്ങളിൽ നിന്നും യാഥാർത്ഥ്യബോധത്തിലേക്ക് സമൂഹവുമായുള്ള ഇടപഴകലുകളിൽക്കൂടിയുള്ള ഒരു യാത്ര. സൗഹൃദങ്ങളും പ്രണയവുമായിരിക്കും ഈ യാത്രയിൽ സ്ത്രീയും പുരുഷനും ഒരുപോലെ തേടുന്നത്. ധൃഢവും സംതൃപ്തവുമായ ഒരു ബന്ധം കണ്ടെത്തുംവരെ ഈ അന്വേഷണം തുടരുന്നു.  അൽപ്പമൊന്നു ശാസ്ത്രീയമായിപ്പറഞ്ഞാൽ emotional stability നേടാൻ വേണ്ടിയുള്ള കാട്ടിക്കൂട്ടലുകളാണ് ഈ ഇരുപതു വർഷത്തോളം ഒരു വ്യക്തി നടത്തുക.

നാൽപ്പതിൽ തുടങ്ങി അറുപതിൽ അവസാനിക്കുന്ന ഏഴാം ഘട്ടമാണ് ഒരാളുടെ ജീവിതത്തിൽ ഏറ്റവും പ്രധാനം. ഈ ഘട്ടത്തിന്റെ തുടക്കം ഒരു വഴിത്തിരിവ് കൂടിയാണ്. ഇതുവരെയുള്ള അനുഭവങ്ങളെ വിലയിരുത്തി ചിലർ കൂടുതൽ ക്രിയാത്മകരാകുന്നു. വ്യക്തവും പ്രായോഗികവുമായ ജീവിതലക്ഷ്യങ്ങൾ കണ്ടെത്തി അതിനു വേണ്ടി പ്രവർത്തിക്കുന്നു. പഴയ കഴിവുകൾ പൊടിതട്ടിയെടുക്കുന്നു. പൊതുവെ ഇക്കൂട്ടർക്ക് ഒരു caring മനോഭാവം കൈവരുന്നു.

എന്നാൽ മറ്റു ചിലർ ഒരു നിഷ്ക്രിയാവസ്ഥയിലാണ് എത്തിപ്പെടുക. ജീവിതത്തിൽ ഇനി കാര്യമായിട്ടൊന്നും ചെയ്യാനില്ല എന്ന് മുൻകാലാനുഭവങ്ങളുടെ വെളിച്ചത്തിൽ അവർ വിധിയെഴുതുന്നു. ഇക്കൂട്ടരിൽ ഒരുപക്ഷം ബാക്കിയുള്ള ജീവിതം ആവോളം അടിച്ചുപൊളിക്കാൻ തീരുമാനിക്കുന്നു. മറ്റൊരു പക്ഷം നിരാശയിൽ മുങ്ങി മദ്യത്തിനും മറ്റും പിറകെ പോകുന്നു. ഇനി ചിലർ ഞാൻ ഒരു വൻ സംഭവമാകുന്നു എന്നു മറ്റുള്ളവരെ കാണിച്ച് സംതൃപ്തിയടയുന്നു.

Generativity vs Stagnation എന്നാണ് മേൽപ്പറഞ്ഞ രണ്ടു വഴിത്താരകളെയും എറിക്‌സൺ വിശേഷിപ്പിക്കുന്നത്.

എട്ടാം ഘട്ടം അറുപതുകളിലാണ് തുടങ്ങുന്നത്. ഇവിടെ generativity എന്ന പാത തെരഞ്ഞെടുത്ത ആദ്യകൂട്ടർ പുതുതലമുറയുടെ ഉപദേശകരായി മാറുന്നു. സന്തോഷപൂർണമായി വാർധക്യകാലത്തെ വരവേൽക്കുന്നു. Stagnation എന്ന മാർഗം സ്വീകരിച്ച രണ്ടാം കൂട്ടരാകട്ടെ ശാപവാക്കുകളും പിറുപിറുക്കലുകളുമായിട്ടായിരിക്കും ജീവിത സായാഹ്നം കഴിച്ചു കൂട്ടുക.

അതുകൊണ്ട് നാല്പതിലെ വഴിത്തിരിവ് പ്രാധാന്യമുള്ളതാണ്. അതുവരെയുള്ള ജീവിതത്തെ പോസിറ്റീവ് ആയി കാണാൻ കഴിഞ്ഞാൽ Generativity എന്ന ജീവിത തീവണ്ടിയിൽ റിസർവേഷൻ കിട്ടും. പക്ഷേ പോസിറ്റീവ് കാഴ്ചക്ക് emotional stability വേണം, അതിന് നല്ല മൂല്യാധിഷ്ഠിത ബന്ധങ്ങൾ വേണം, പരസ്പരം മൽസരിക്കാനുള്ളതല്ല മറിച്ച് സ്നേഹിച്ചും സഹകരിച്ചും മുന്നോട്ട് പോകാനുള്ളതാണ് ജീവിതം എന്ന തിരിച്ചറിവുണ്ടാകണം.

വിമർശന പടവുകൾ

വയസ്സനായ ഒരു കുതിര പറമ്പിലെ പൊട്ടക്കിണറ്റില്‍ വീണു. യജമാനന്‍ അതിനെ പൊക്കിയെടുക്കാന്‍ പരമാവധി ശ്രമിച്ചു. പറ്റിയില്ല. അവസാനം അയാള്‍ തീരുമാനിച്ചു, ഈ കുതിരക്ക് വയസ്സായി. ഇനി കഷ്ടപ്പെട്ട് പൊക്ക്കിയെടുത്താലും അധികമൊന്നും പണിയെടുക്കാന്‍ അതിന് കഴിയില്ല. പ്രായാധിക്യം മൂലം വല്ല അസുഖവും വന്നാല്‍ പിന്നെ അതിനെ ചികിത്സിക്കല്‍ തന്നെ വല്ലാത്ത ചിലവാകും. അതുകൊണ്ട് അതിനെ കിണറ്റിലിട്ട് മൂടിക്കൊള്ളാന്‍ ജോലിക്കാരെ ഏല്‍പ്പിച്ച് അയാള്‍ വീട്ടിലേക്ക് പോയി. കുറച്ച് കഴിഞ്ഞ് പുറത്തേക്കിറങ്ങിയ അയാള്‍ കണ്ടത് ആ വയസ്സന്‍ കുതിര പുറത്ത് മേയുന്നതാണ്...
എന്താണ് യഥാര്‍ത്തത്തില്‍ സംഭവിച്ചത്, കിണര്‍ മൂടാന്‍ വേണ്ടി പണിക്കാര്‍ കൊട്ടയില്‍ മണ്ണ് കൊണ്ടുവന്നിട്ടത് കുതിരയുടെ മുകളില്‍. ഓരോ പ്രാവശ്യവും തന്‍റെ ശരീരത്തിലേക്ക് വീഴുന്ന മണ്ണ് അപ്പോള്‍ തന്നെ കുതിര കുടഞ്ഞു കളയും. എന്നിട്ട് താഴെ വീണ മണ്ണില്‍ കയറി നില്‍ക്കും. ഒടുവില്‍ കിണര്‍ മണ്ണ് കൊണ്ട് നിറയുകയും കുതിര പുറത്ത് വരികയും ചെയ്തു.
ജനങ്ങള്‍ക്കിടയില്‍ ജീവിക്കുമ്പോള്‍ ഒരുപാട് ആളുകള്‍ നമ്മെ അനാവശ്യമായി മനസ്സുകൊണ്ടും, വാക്കുകള്‍ കൊണ്ടും, അതിലേറെ പ്രവര്‍ത്തനങ്ങള്‍ കൊണ്ടും നമ്മെ പരമാവധി ചെളി വാരിയെറിയും. ചിലപ്പോ നമ്മുടെ ആത്മനിയന്ത്രണം നഷ്ടപ്പെട്ട് ഈ ലോകത്തോട്‌ തന്നെ വെറുപ്പ്‌ തോന്നുന്ന വിധത്തില്‍ നമ്മുടെ മനോനില അവതാളത്തിലാകും. എത്ര ആത്മാര്‍ത്ഥമായി ചെയ്താലും നല്ലത് പറയാന്‍, ഒന്ന് പ്രോത്സാഹിപ്പിക്കാന്‍ ആരും മുന്നോട്ട് വരില്ല. എന്നാല്‍ നിസ്സാരമായ തെറ്റുകള്‍ക്ക് നമ്മെ നിന്ദിക്കാനും, ചെളി വാരിയെറിയാനും ഒരുപാടാളുകള്‍ ഉണ്ടാകും. അങ്ങിനെ വരുമ്പോ, മനസ്സ് തളരാതെ, ആ ചെളിയെല്ലാം കുടഞ്ഞു കളഞ്ഞു ചവിട്ടുപടിയാക്കി അതിന്മേല്‍ കയറി നില്‍ക്കാന്‍ നമുക്ക് കഴിയണം. എങ്കില്‍ മാത്രമേ മറ്റുള്ളവര്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങളാകുന്ന പൊട്ടക്കിണറ്റില്‍ നിന്ന് ആത്മ വിശ്വാസത്തോടെ ഉന്നതിയിലേക്ക് ചവിട്ടിക്കയറാനും ജീവിതത്തില്‍ വിജയം വരിക്കാനും സാധിക്കുകയുള്ളൂ. മനോഹരമായ താമരക്ക് ചെളി വളമായതുപോലെ വിവേകശാലിക്ക് വിമര്‍ശനങ്ങളെ പടവുകളാക്കി മാറ്റാന്‍ കഴിയും.

ശിൽപി

ഒരാൾ  ശല്യം സഹിക്കവയ്യാതെ ആ പാറക്കല്ല് ഉന്തി ഉരുട്ടി റോഡരികിലേക്കിട്ടു. അതു കണ്ട് നിന്ന ഒരു ശില്പിയുടെ മനസ്സില്‍ കുളിര്‍മഴ പെയ്തു. ഉപേക്ഷിക്കപ്പെട്ട ആ കൂറ്റന്‍ കല്ല് അദ്ദേഹം തന്റെ ശില്പശാലയില്‍ എത്തിച്ചു. അതില്‍ നിന്നും അദ്ദേഹം മനോഹരമായ ഒരു ശ്രീകൃഷ്ണ വിഗ്രഹം കൊത്തിയുണ്ടാക്കി. പണി തീര്‍ന്നയുടനെ ശില്പി അത് പ്രദര്‍ശനത്തിന് വച്ചു.

ഒരു ദിവസം നമ്മുടെ പഴയ ആള്‍ അതുവഴി പോകുകയുണ്ടായി. അയാള്‍ പ്രതിമയെ നോക്കി മതിമറന്നു നിന്നു. എന്തൊരു ചന്തമുള്ള കൃഷ്ണവിഗ്രഹം. അയാള്‍ക്കത് വളരെയധികം ഇഷ്ടമായി. എന്തു വിലകൊടുത്തും അത് കരസ്ഥമാക്കണമെന്ന് അയാള്‍ ആഗ്രഹിച്ചു. ശില്പിയെ സമീപിച്ചു അതിനു എന്ത് വില തരണമെന്ന് അന്വേഷിച്ചു. വെറും തുച്ചമായ വിലയായിരുന്നു ശില്പി അതിനു നശ്ചയിച്ചിരുന്നത്. മറ്റയാള്‍ അമ്പരന്നുപോയി. ഇത്രയും സുന്ദരമായ ശ്രീകൃഷ്ണവിഗ്രഹം ഇത്ര വില കുറച്ചു?.... അയാള്‍ക്ക് ആശ്ചര്യം തോന്നി.
അയാളുടെ മുഖഭാവം കണ്ട ശില്പി പറഞ്ഞു. "ഇത് നിങള്‍ക്കുതന്നെ അവകാശപ്പെട്ടതാണ്‌. അന്നു നിങള്‍ വഴിയരികില്‍ ഉപേക്ഷിച്ച പാറയില്‍ നിന്നുമാണ്‌ ഞാന്‍ ഇത് നിര്‍മ്മിച്ചത്".

ഇതുപോലെയാണ്‌ നമ്മുടെ ഓരോരുത്തരുടേയും വ്യക്തിത്വം. വളരെ മനോഹരമായി നമ്മള്‍ അതിനെ വാര്‍ത്തെടുക്കണം. ശില്പി ചെയ്തതുപോലെ നാം എന്താവണമെന്ന് ആദ്യം നാം തന്നെ ചിന്തിച്ചുറപ്പിക്കണം. അതിനുശേഷം വേണ്ടാത്തതൊക്കെ മനസ്സില്‍ നിന്നും, ചിന്തയില്‍ നിന്നും, കൊത്തിയടര്‍ത്തിമാറ്റണം. അവശേഷിക്കുന്നതെന്തോ, അതായിരിക്കും നമ്മുടെ ഉള്‍‌രൂപം. ഒരു തരിപോലും, വേണ്ടാത്തത് ബാക്കി നിന്നാല്‍ അത് ഒരു കുറവായി തന്നെ അവശേഷിക്കും.
ആ വിരൂപമായ പാറയില്‍ മനോഹരമായ ഒരു കൃഷ്ണവിഗ്രഹം ഉണ്ടായിരുന്നുവെങ്കില്‍ ഒട്ടും ശങ്കിക്കേണ്ട, നമ്മുടെയുള്ളിലുമുണ്ട് അതുപോലെതന്നെ സുന്ദരമായ നമ്മുടെ യഥാര്‍ത്ഥ രൂപം.

ചിന്തയില്‍ നിന്ന് വാക്കും, വാക്കില്‍ നിന്നു പ്രവൃത്തിയും, പ്രവൃത്തിയില്‍ നിന്നു നാമും ഉണ്ടാകുന്നു. പിന്നീട് നമ്മില്‍ നിന്നു സമൂഹവും, സമൂഹത്തില്‍ നിന്നു രാഷ്ട്രവും ഉണ്ടാകുന്നു

ടൈം സോൺ

കാലിഫോർണിയയേക്കാൾ 3 മണിക്കൂർ മുൻപിലാണ് ന്യൂയോർക്ക്:

പക്ഷെ കാലിഫോർണിയ സ്ലോ ആണെന്നോ ന്യൂയോർക്ക് ഫാസ്റ്റാണെന്നോ അത് അർത്ഥമാക്കുന്നില്ല.

രണ്ട് നഗരങ്ങളും അവയുടെതായ ടൈം സോണിൽ പ്രവർത്തിക്കുന്നു.

22 വയസ്സിൽ ബിരുധം നേടിയിട്ടും ആഗ്രഹിച്ച ഒരു ജോലി ലഭിക്കുവാൻ 5 വർഷം കാത്തിരിക്കേണ്ടി വരുന്ന ഒരാൾ.
27 വയസ്സിൽ, ബിരുധം പൂർത്തിയാക്കിയ ഉടൻ തന്നെ സ്വപ്ന ജോലി കരസ്ഥമാക്കിയ മറ്റൊരാൾ.

ഒരാൾ ഉരുപത്തഞ്ചാമത്തെ വയസ്സിൽ ഒരു കമ്പനിയുടെ CEO ആയി അമ്പതാം വയസ്സിൽ മരിക്കുന്നു. വേറൊരാൾ അമ്പതാം വയസ്സിൽ മറ്റൊരു കമ്പനിയുടെ CEO സ്ഥാനം ഏറ്റെടുത്ത് തൊണ്ണൂറ് വയസ്സ് വരെ ആ കമ്പനി ഭരിക്കുന്നു.

സ്വന്തം ടൈം സോൺ ആധാരമാക്കിയാണ് ഓരോ വ്യക്തിയും  പ്രവർത്തിക്കുന്നതും ജീവിക്കുന്നതും.

ഓരോരുത്തർക്കും സ്വന്തം ജീവിത താളത്തോട് സമന്വയിച്ചാണ് കാര്യങ്ങൾ പൂർത്തിയാക്കുക.

അതു കൊണ്ട് തന്നെ സ്വന്തം ടൈം സോൺ മനസ്സിലാക്കുക- അംഗീകരിക്കുക - പ്രവർത്തിക്കുവാൻ ശീലിക്കുക.

സഹപ്രവർത്തകർ, ചങ്ങാതിമാർ, നമ്മളെക്കാൾ പ്രായം കുറഞ്ഞവർ - ജീവിതത്തിൽ നമ്മളെ പിന്തള്ളി ഇവർ ബഹുകാതം മുന്നിലാണെന്ന വിഷമം ഒരു പക്ഷെ നമുക്കുണ്ടായേക്കാം.

വേറെ ചിലർ നമ്മുടെ പിറകിലാണ് എന്ന ചിന്തയും ഉണ്ടായേക്കാം.

ഈ ലോകത്തിലെ എല്ലാവരും സ്വന്തം ട്രാക്കിൽ, അവനവന്റെ സമയത്തിനനുസരിച്ച്, അവനവന്റെ ഓട്ടം ഓടിക്കൊണ്ടിരിക്കുന്നു.

സമയത്തിൽ മാത്രമേ മാറ്റമുള്ളൂ.

ഒബാമ 55 ൽ റിട്ടയർ ചെയ്യുമ്പോൾ ട്രംപ് 70 ൽ സ്ഥാനാരോഹണം നടത്തുന്നു.

അതിൽ അസൂയയോ, പരിഭവമോ പരിഹാസമോ വേണ്ട. അതാണവരുടെ ടൈം സോൺ.

നിങ്ങൾ നിങ്ങളുടെ ടൈം സോണിലും.

പൊരുതാനുള്ള മനസ്സുമായ് പിടിച്ചു നിൽക്കുക, മനസ്സാക്ഷിയെ വഞ്ചിക്കാതിരിക്കുക: നിങ്ങളുടെ സമയവും വരും. ഒന്നോ രണ്ടോ ദിവസം കൊണ്ട് ഒരു പശുത്തൊഴുത്ത് പണിയാം. നല്ലൊരു വീട് പണിയാൻ മാസങ്ങളോ വർഷങ്ങളോ വേണ്ടി വന്നേക്കാം. ഒരു ദേവാലയം പണിയാൻ പതിറ്റാണ്ടുകൾ വേണ്ടി വന്നേക്കാം.

നിങ്ങളൊട്ടും വൈകിയിട്ടില്ല - ഒരിക്കലും നേരത്തേയുമല്ല -

നിങ്ങൾ നിങ്ങളുടെ ടൈംസോണി ലാണ് - അത്ര മാത്രം.🙏🙏

രണ്ട് വിത്തുകൾ

*ഒരാൾ രണ്ട് പയര്‍ വിത്തു നട്ടു* . മണ്ണിനടിയില്‍ എത്തിയപ്പോള്‍ മുതല്‍ ഒരു വിത്ത് ചിന്തിക്കാന്‍ തുടങ്ങി. “ഇനി അയാള്‍ വെള്ളം തൂവും. ഞാന്‍ മുളയ്ക്കും. എന്റെ വേരുകള്‍ കഠിനമായ മണ്ണിനെ തുളച്ച് താഴോട്ട് വളരും. മൃദുലമായ തളിരുകള്‍ മുകളിലേക്കും. അങ്ങനെ ഞാന്‍ ഈ വിത്തില്‍ നിന്നും പുറത്ത് വന്ന് സുന്ദരമായ ലോകം കാണും. എന്റെ വളര്‍ച്ച കണ്ട് കൃഷിക്കാരനും കുടുംബവും ആഹ്ലാദിക്കും.” ചിന്തിച്ചപോലെ പോലെ തന്നെ ആ വിത്ത് വളരാനും വലുതാകാനും തുടങ്ങി.
മറ്റൊരു വിത്ത് ചിന്തിച്ചത് ഇങ്ങനെ. “എന്റെ വേരുകള്‍ താഴേയ്ക്കുപോയാല്‍ പെരുച്ചാഴിയോ, കൃമികീടങ്ങളോ കരണ്ടേക്കാം. മൃദുലമായ തളിരുകള്‍ മുകളിലേക്കു പോകുമ്പോള്‍ പരന്ന കല്ലിലും മണ്ണിലും തട്ടി ക്ഷതം ഉണ്ടാകാം. പുഴുക്കള്‍ എന്റെ മാര്‍ദ്ദവമേറിയ തളിരുകള്‍ കാര്‍ന്നുതിന്നാം. ഹാവു…. ഭീകരമാണീ ലോകം. അതിലും ഭേദം ഈ വിത്തിനുള്ളില്‍ ഇതുപോലെ തന്നെ ചുരുണ്ടു കിടക്കുന്നതാണ്.”
വളരേണ്ടെന്ന് നിശ്ചയിച്ച് ആ വിത്ത് അങ്ങനെ കൃഷിക്കാരന്‍ ‌ഇട്ടപോലെ തന്നെ കിടന്നു. കുറേദിവസം കഴിഞ്ഞപ്പോള്‍ അതുവഴി വന്ന കോഴി ചികഞ്ഞു നോക്കിയപ്പോള്‍ ഉറങ്ങിക്കിടക്കുന്ന വിത്തു കണ്ടു. അടുത്ത നിമിഷം അവള്‍ അത് കൊത്തി വിഴുങ്ങി.
നമ്മുടെ മനസാകുന്ന വിത്തില്‍ സമസ്ത ശക്തികളും അടങ്ങിയിരിക്കുന്നു. ശുഭചിന്തയോടെ അത് വളര്‍ത്തിയാല്‍ നാം വടവൃക്ഷം പോലെ വലുതാകും. നിഷേധചിന്തകളാല്‍ മനസ്സിനെ ക്ലേശിപ്പിച്ചാല്‍ അത് പാഴ്വിത്തുമാകും. നമുക്ക് വേണമെങ്കില്‍ നമ്മെ വളര്‍ത്താനും, തളര്‍ത്താനും കഴിയും.....

99 ന്റെ ടെസ്റ്റ്

*99 പരീക്ഷ.*
.......

രാജസേവകൻ *ദരിദ്രനാണ് ,എങ്കിലും സന്തുഷ്ടൻ .*

രാജാവ് മന്ത്രിയോട് പറഞ്ഞു. മന്ത്രീ... ഇക്കണ്ട സൗകര്യങ്ങൾ ഒക്കെയുണ്ടെങ്കിലും ഒരു സമാധാനമില്ല, ആ രാജസേവകനെ കണ്ടോ എത്ര ഹാപ്പിയാണവൻ !,

എന്താണതിന്റെ കാരണം രാജാവ് ചോദിച്ചു.

*രാജാവേ, താങ്കൾ  99 ന്റെ  ടെസ്റ്റ് നടത്തിയാൽ ഉത്തരം കിട്ടും*, സിമ്പിൾ .

അതെന്താ 99 ന്റെ ടെസ്റ്റ്?

*99* വെള്ളി നാണയങ്ങൾ ഒരു  കവറിലിട്ട് അതിന്മേൽ ഈ *100* നാണയങ്ങൾ നിനക്കുള്ളതാണെന്നെഴു തി അയാളുടെ വീട്ടു പടിക്കൽ വെക്കൂ ,

അപ്പോൾ *സന്തോഷത്തിന്റെ കാര്യം നിങ്ങൾക്ക് മനസ്സിലാവും.*

രാജാവ് നാണയക്കിഴി സേവകന്റെ വീട്ടു പടിയിൽ വെച്ചു. രാത്രിയിൽ സേവകൻ പുറത്തിറങ്ങിയപ്പോൾ പണക്കിഴി കിട്ടി ,
രാജസമ്മാനമാണെന്നറിഞ്ഞു സന്തോഷിച്ചു ,
*അതും 100 നാണയങ്ങൾ....*

അയാൾ നാണയങ്ങൾ  എണ്ണി *പക്ഷേ 99 എണ്ണം മാത്രം , ഒരു നാണയമെന്തായി?* കവറിൽ 100 എന്നല്ലേ എഴുതിയത് !
അയാൾ *തിരച്ചിൽ* തുടങ്ങി.

വീടും പറമ്പും *അരിച്ചു പൊറുക്കി*.
ഭാര്യയെയും മക്കളെയും ചോദ്യം ചെയ്തു,
1 നാണയം കിട്ടിയില്ല....

*കാണാതായ ആ ഒറ്റ  നാണയത്തെ ഓർത്ത്* അയാൾക്ക് അന്ന് രാത്രി ഉറക്കം വന്നില്ല.

*ജീവിതത്തിൽ ആദ്യമായി ഉറങ്ങാത്ത രാത്രി.*

അടുത്ത ദിവസം  ദുഖിതനായി അയാൾ രാജകൊട്ടാരത്തിലെത്തി.

*നിങ്ങൾക്കെന്തു പറ്റി?*
*ഏറെ ക്ഷീണിതനും ദു:ഖിതനുമാണല്ലോ ?*
*രാജാവ് അന്യേഷിച്ചു*

പ്രഭോ അങ്ങ് തന്ന 100 നാണയങ്ങളിൽ *ഒന്ന്* കാണുന്നില്ല.
അതോർത്താണീ വിഷാദം.

രാജാവിന് കാര്യം പിടികിട്ടി , എന്റെയും രോഗം ഇത് തന്നെ.

*കിട്ടാത്ത ഒന്നിനെ  ഓർത്താണ് ദുഃഖം,കയ്യിലുള്ള 99 ൽ സന്തോഷിക്കാനും അനുഗ്രഹങ്ങൾ തന്ന ദൈവത്തിന്  നന്ദികാണിക്കാനും അതിനാൽ മറക്കുന്നു.*

*കിട്ടിയതൊന്നും മതിയാവാതെ സങ്കടപ്പെട്ട് കാലം കഴിക്കണോ?*

അതോ

*ഉള്ളതിൽ സംതൃപ്തനായി*
*സമാധാനമായി ജീവിക്കണോ*

*തീരുമാനം നമ്മുടേതാണ്.*

*നമ്മുടേത് മാത്രം...*

ഉയരം

ഒരിക്കൽ  തിരുവള്ളുവർ  തൻ്റെ ശിഷ്യന്മാരോട്  ചോദിച്ചു .
ഒരു  താമരയുടെ  ഉയരം  എത്ര  ???

ശിഷ്യന്മാർ  പരസ്പരം  മുഖത്തോടു  മുഖം  നോക്കി  തല  കുനിച്ചിരുന്നു .

വീണ്ടും  ചോദ്യം  ആവർത്തിച്ചപ്പോൾ  ഒരു വിരുതൻ പറഞ്ഞു .
"രണ്ടരയടി"

അപ്പോൾ  തിരുവള്ളുവർ  വീണ്ടും  ചോദിച്ചു. എന്തേ , മൂന്നരടിയാകാൻ  പാടില്ലേ  എന്ന്  .

പെട്ടെന്ന്  ഒരു  മിടുക്കൻ ചാടിയെഴുന്നേറ്റു  പറഞ്ഞു.

"തണ്ണിയോളം  ഉയരം താമരയ്ക്ക്ക്‌ ". എന്ന്

അതായത്  , വെള്ളത്തോളം  ഉയരം ഉണ്ട്  താമരയ്ക്ക് എന്ന്  സാരം ,

ഒരു  പക്ഷേ , വെള്ളം  രണ്ടര അടിയായിരിക്കാം  , നാലടിയായിരിക്കാം  , ആറടിയായിരിക്കാം  , എട്ടടിയായിരിക്കാം  അങ്ങനെ പല  അടികൾ.
വെള്ളത്തിന്റെ  ആഴത്തിനെ  ആശ്രയിച്ചിരിക്കും താമരയുടെ ഉയരം എന്നർത്ഥം .

മിടുക്കനായ  ശിഷ്യന്റെ  ഉത്തരം  കേട്ട്  സംതൃപ്തനായെങ്കിലും  തിരുവള്ളുവർ  വീണ്ടും  ചോദിച്ചു  ഒരു  മനുഷ്യന്റെ ഉയരം  എത്രയാണ്  എന്ന്  ?

ശിഷ്യൻമാരുടെ  ഭാഗത്ത്‌ നിന്ന്  മറുപടി  ഉണ്ടാകാതിരുന്നപ്പോൾ  അദ്ദേഹം  പറഞ്ഞു.

" ഓരോ  മനുഷ്യന്റേയും ഉയരം  അവന്റെ  പ്രതീക്ഷകൾക്കും
ആഗ്രഹങ്ങൾക്കും  അനുസരിച്ചായിരിക്കും . ആഗ്രഹങ്ങളും , പ്രതീക്ഷകളും  കുറഞ്ഞാൽ  അവന്റെ  ഉയരവും കുറയും  " എന്ന്.

നിങ്ങളുടെ  പ്രതീക്ഷകൾക്കും, ആഗ്രഹങ്ങൾക്കും ഉയരം  കുറയരുത്‌ .
അതുകൊണ്ട്‌ ജീവിതത്തിൽ  ആവോളം  പ്രതീക്ഷിക്കുക , ആഗ്രഹിക്കുക, സ്വപ്നം  കാണുക. അവയാണ്  നിങ്ങളുടെ  ഉയരം തീരുമാനിക്കുന്നത്...

ഉപയോഗം

💐ഒരിക്കൽ ശ്രീബുദ്ധനോട് ഒരു ശിഷ്യൻ തൻ്റെ വസ്ത്രങ്ങൾ പഴകയതിനാൽ ഒരു പുതിയ വസ്ത്രം നൽകണമെന്നപേക്ഷിച്ചു. ശ്രീബുദ്ധൻ ഉടനെ അതിന് അനുവാദം നൽകി. അടുത്ത ദിവസം ബുദ്ധൻ ആ ശിഷ്യനോട് ചോദിച്ചു:
പുതിയ വസ്ത്രം കിട്ടിയൊ?
നിനക്ക് വേറെ എന്തെങ്കിലും ആവശ്യമുണ്ടൊ?

ശിഷ്യൻ: ഗുരോ, അവിടുത്തേക്ക് നന്ദി പുതിയ വസ്ത്രം കിട്ടി. എനിക്ക് മറ്റൊന്നും ആവശ്യമില്ല.

ബുദ്ധൻ: പഴയ വസ്ത്രം നീ എന്തുചെയ്തു?

ശിഷ്യൻ: അതു ഞാൻ കിടക്ക വിരിപ്പായി ഉപയോഗിക്കുന്നു.

ബുദ്ധൻ: അപ്പോ നീ ആ പഴയ വിരിപ്പ് കളഞ്ഞുവോ?

ശിഷ്യൻ: ഇല്ല. അത് ജനാലമറയായി ഉപയോഗിക്കുന്നു.

ബുദ്ധൻ: പഴയ മറ എന്തുചെയ്തു?

ശിഷ്യൻ: അതിപ്പോൾ അടുക്കളയിൽ ചൂടുപാത്രങ്ങൾ പിടിക്കുവാനായി ഉപയോഗിക്കുന്നുണ്ട്.

ബുദ്ധൻ: അതിനു നേരത്തേ ഉപയോഗിച്ചിരുന്ന തുണി എന്തുചെയ്തു?

ശിഷ്യൻ: അത് നിലം തുകയ്ക്കുവാൻ ഉപയോഗിക്കുന്നു.

ബുദ്ധൻ: അപ്പോൾ, നേരത്തേ നിലം തുടച്ചിരുന്ന പഴന്തുണിയോ?

ശിഷ്യൻ: ഗുരോ! അത് തീരെ പഴകിയിരുന്നു. മറ്റൊന്നിനും ഉപയോഗിക്കാൻ സാധിക്കാത്തതുകൊണ്ട് മൺവിളക്കിലെ തിരിയായി ഉപയോഗിക്കുന്നു.

ഇത് കേട്ട് ബുദ്ധൻ മന്ദഹസിച്ചു. എന്നിട്ട് അടുത്തിരുന്ന ശിഷ്യരെ നോക്കിപറഞ്ഞു..

കണ്ടില്ലേ..തികച്ചും ഉപയോഗശൂന്യമെന്നു കരുതുന്ന ഏതൊരു വസ്തുവിനും എന്തെങ്കിലും ഉപയോഗം കണ്ടെത്താൻ കഴിയും.💐

*ഈ കഥ ഈ ആധുനിക കാലത്ത് ഏറെ പ്രസക്തിയുണ്ട്. അതായത് പ്രകൃതി വിഭവങ്ങളെ ഏറ്റവും മിതമായി ഉപയോഗിക്കുക, പുനരുപയോഗിക്കാൻ കഴിയുന്നവയെ ആ രീതിയിൽ പരമാവധി പ്രയോജനപ്പെടുത്തുക. അതുവഴി മാലിന്യമുക്തമായ ഒരു ലോകത്തെ സൃഷ്ടിക്കുവാൻ നമുക്ക് സാധിക്കും. അതുകൂടിയാവണം നമ്മുടെ പരിസ്ഥിതി സംരക്ഷണങ്ങളിലൊരു പ്രവർത്തനം.*

വേഴാമ്പൽ

*🆚👁 *പലർക്കും* *അറിയാത്ത* *ഒരു* *വലിയ* *സത്യം* .....          😃 😃 😃

അപ്രതീക്ഷിതമായൊരു ചോദ്യം.....😙😙😙

എന്തു കൊണ്ടാണ് വേഴാമ്പലിനെ നമ്മുടെ സംസ്ഥാന പക്ഷിയായി തിരഞ്ഞെടുത്തിരി
ക്കുന്നത്..??.. 😉 😉 😉

പല ഉത്തരങ്ങളും പറഞ്ഞു.. ☺ ☺

മഴ കാത്തിരിക്കുന്നതുകൊണ്ട്,, 😉 😉

വംശനാശം സംഭവിക്കുന്നതു കൊണ്ട്,,,, 😊 😊

അങ്ങനെ പലതും.. 😀😀

എല്ലാം കേട്ടതിനു ശേഷം ചോദ്യകർത്താവ് പറഞ്ഞു തുടങ്ങി.. 😉 😉

നമ്മൾ കേരളീയർ കുടുംബ ബന്ധങ്ങൾക്ക് പ്രാധാന്യം കൽപ്പിക്കുന്നവരാണ്... 😍 😍 😍

അതുപോലെ കുടുംബത്തിനു പ്രാധാന്യം നൽകുന്നതു കൊണ്ടാണ് വേഴാമ്പലിന് ആ പദവി കിട്ടിയതെന്നു പറഞ്ഞപ്പോൾ പ്രത്യേകിച്ചൊന്നും തോന്നിയില്ല..😅😅😅

എന്നാൽ കാര്യങ്ങൾ വിശദീകരീച്ചപ്പോൾ ഒരു മുത്തശ്ശിക്കഥ കേൾക്കുന്ന ലാഘവത്തോടെ ഞാൻ കേട്ടിരുന്നു.🤡 😃 😃 😃

ഒട്ടേറെ നൊമ്പരത്തോടെയും.......😅😅 😂 😂

സാധാരണ പക്ഷികളും🐤 🐥 🐥 🐧 🐧 മ്യഗങ്ങളും🐃🐃🐆🐅🐎🐎🐕🐕 പോളിഗാമിയാണ്..
🐎

അതായത് ഒരു പക്ഷിക്ക് ഒന്നിലേറെ ഇണകൾ..😃😃
.

എന്നാൽ വേഴാമ്പലിൻെറ ജീവിതായുസ്സിൽ, അതിന് ഒരൊറ്റ ഇണ മാത്രമേയുള്ളൂ..😅😅
വേഴാമ്പൽ ഇണ ചേർന്നശേഷം മരത്തിൽ പൊത്തുണ്ടാക്കി പെൺപക്ഷി അതിൽ മുട്ടയിടുന്നു..😃😃

പെൺപക്ഷിയെ പൊത്തിലിരുത്തി ആൺപക്ഷി തൻെറ ശരീരത്തിൽ നിന്നുള്ള ഒരു ദ്രവം കൊണ്ട് പൊത്ത് അടയ്ക്കും..😉😉

കൊക്കിടാൻ വേണ്ടി ഒരു ദ്വാരം ഉണ്ടാക്കിയ ശേഷം ആൺപക്ഷി കാടായ കാടൊക്ക തേടിനടന്ന് ഭക്ഷണം കൊണ്ടുവന്ന് പെൺ പക്ഷിക്ക് ആ ദ്വാരത്തിലൂടെ കൊടുക്കും..

മുട്ട വിരിഞ്ഞ് കഴിയുമ്പോൾ കൊക്ക് വെളിയിലേക്കിട്ട് പെൺപക്ഷി ഒരു പ്രത്യേക ശബ്ദം പുറപ്പെടുവിക്കും..

ഉടൻ തന്നെ *ആൺപക്ഷി* വന്ന് കൂട് കൊത്തിപ്പൊട്ടിക്കുകയും അമ്മ യെയും   മക്കളെയും സ്വതന്തരാക്കുകയും ചെയ്യും..

ഒരുപക്ഷേ ഇര തേടിപോകുന്ന വഴിക്ക് അച്ഛൻ പക്ഷി മരിച്ചു പോയാൽ അമ്മക്കിളിയും കുഞ്ഞുങ്ങളും കൂട്ടിൽ കിടന്നു ഭക്ഷണം കിട്ടാതെ മരിക്കും..

നിശ്ശബ്ദമായ ഒരു തേങ്ങലോടെ മാത്രമേ എനിക്കിതു കേട്ടിരിക്കാൻ കഴിഞ്ഞുള്ളൂ...

മനസ്സിൽ ഒരു നെരിപ്പോട് എരിയുന്ന പ്രതീതി.

വഴിക്കണ്ണുമായി അച്ഛനെ കാത്തിരിക്കുന്ന ഒരമ്മയും വിശന്നു  കരഞ്ഞു തളർന്ന ആ കുഞ്ഞുങ്ങളും എൻെറ മനസ്സിലുണ്ടാക്കിയ നീറ്റൽ പറഞ്ഞറിയിക്കാനാകില്ല..😪

കുഞ്ഞുങ്ങൾ സ്വന്തം വീടുകളിൽ പോലും സുരക്ഷിതമല്ലാത്ത ഈ ലോകത്ത് *വേഴാമ്പൽ* എത്ര ഉദാത്തമായിട്ടാണ് കുടുംബം എന്ന സങ്കൽപ്പം നമുക്ക് കാട്ടി തരുന്നത്..

ഇവരുടെ സ്നേഹം നമ്മെ പഠിപ്പിക്കുന്നത് എത്രയോ വലിയ പാഠമാണ്..

നാം നിസ്സാരമെന്നും ചെറുതെന്നും കരുതി ഒഴിവാക്കുന്ന പലതിലും പാഠങ്ങളുണ്ട്........📖

ആരും ഒന്നും  ചെറുതല്ല. ✍👁👀

അവയിലെ നന്മയേയും മൂല്യങ്ങളെയും തിരിച്ചറിഞ്ഞ് മാതൃകയാക്കുന്നതല്ലേ മാനവികത.😇

..
നെഞ്ചിലേറ്റി നടക്കാൻ ഇഷ്ടപ്പെടുന്ന ചില അസ്വസ്ഥതകൾ എല്ലാവരിലുമുണ്ട്.....
🐬🐠🦆🐥🐥🐤
അതിലൊന്നാകട്ടേ ഈ വേഴാമ്പലും🐦🐦🐦🐦🐦
*_വായിച്ചപ്പോൾ_*  *_പങ്കുവെക്കാൻ_* *_തോന്നി_*     .....       .                .    .    *നിങ്ങൾക്കും* _അങ്ങനെ_ *തോന്നുന്നുണ്ടാവാം*   *എങ്കിൽ* *ഏറ്റവും* *അടുത്തവർക്കു* *കൂടി*   *നൽകുമല്ലോ* 📺🆚❄*