Wednesday, December 21, 2016

ചാപ്ലിൻ

ഒരിക്കൽ ചാർളി ചാപ്ലിൻ ഒരു സദസ്സിൽ ഒരു തമാശ പറഞ്ഞു അതു കേട്ടു ആളുകൾ ചിരിക്കാൻ തുടങ്ങി...
ചാപ്ലിൻ അതേ തമാശ വീണ്ടും ആവർത്തിച്ചു... ഇത്തവണ കുറച്ചു ആളുകൾ മാത്രം ചിരിച്ചു...
പിന്നെയും ചാപ്ലിൻ അതേ തമാശ തന്നെ പറഞ്ഞു...
എന്നാൽ ഇത്തവണ ആരും ചിരിച്ചില്ല...
അപ്പോൾ ചാപ്ലിൻ ഈ മനോഹരമായ വാക്കുകൾ പറഞ്ഞു.
ഒരേതമാശ കേട്ടു നിങ്ങൾക്ക് വീണ്ടും വീണ്ടും ചിരിക്കാൻ കഴിയുന്നില്ലെങ്കിൽ എന്തിനാണ്  പഴയ ഒരു സങ്കടമോർത്ത്‌ വീണ്ടും വീണ്ടും കരയുന്നത്...
അതുകൊണ്ട് നിങ്ങളുടെ ജീവിതത്തിലെ ഓരോ നിമിഷവും ആസ്വദിക്കു.ജീവിതം അതു മനോഹരമാണ്...

ഇന്നു ചാപ്ലിന്റെ 125th ജന്മദിനമാണ്. അദ്ധേഹത്തിന്റെ ഹൃദയസ്പർശിയായ 3 വാചകങ്ങൾ കേൾക്കാം.

1.ഈ ലോകത്തിൽ ഒന്നും ശാശ്വതമല്ല . നമ്മുടെ തെറ്റുകൾ പോലും...

2. എനിക്കു മഴയത്ത് നടക്കാൻ ഇഷ്ടമാണ് കാരണംഞാൻ കരഞ്ഞാലും ആരും എൻറെ കണ്ണുനീർ കാണില്ല...

3. ജീവിതത്തിലെ ഏറ്റവും പാഴ്ദിവസം അതു നമ്മൾ ചിരിക്കാത്ത ദിവസമാണ്...

ചിരിക്കുക എന്നിട്ടു ചിരിച്ചു കാണാൻ നമ്മൾ കൊതിക്കുന്നവർകു ഈ സന്ദേശം അയച്ചു കൊടുക്കു....
👍👍👍👍😃 എന്നെ വെറുക്കുന്നവരെ വെറുക്കാന് എനിക്ക് ‍ സമയമില്ല..!
       കാരണം
ഞാന്‍ എന്നെ സ്നേഹിക്കുന്നവരെ...
സ്നേഹിക്കുന്ന തിരക്കിലാണ്..!
☆☆☆☆☆☆☆☆☆☆☆

സ്നേഹിക്കാന്‍ ആരുമില്ലാത്തവരെ സ്നേഹിക്കുക..!
ഒരുപാട് ചിരിക്കുന്നവരെ ഇഷ്ടപ്പെടുക..!
         കാരണം
അവര്‍ ഉള്ളില്‍ കരയുകയാവും....!
☆☆☆☆☆☆☆☆☆☆

പഠിക്കമ്പോള്‍ വിദ്യാലയങ്ങളോട് വെറുപ്പായിരുന്നു.!
ജീവിതത്തോട് പ്രണയവും.
😘
        ഇന്ന്
വിദ്യാലയങ്ങളോട് പ്രണയവും
ജീവിതത്തോട് വെറുപ്പുമായി തുടങ്ങി...!
☆☆☆☆☆☆☆☆☆☆

ഞാന്‍ നിനക്കായ് ഇത്രയും ചെയ്തിട്ടും നീ എനിക്കു വേണ്ടി ഒന്നും ഇതുവരെ ചെയ്തില്ലല്ലോ...?
എന്ന തോന്നലില്‍ നിന്നാണ് ബന്ധങ്ങളില്‍ അകല്‍ച്ച ഉണ്ടാവുന്നത്..!
☆☆☆☆☆☆☆☆☆☆☆☆

ജീവിതം എത്ര തിരക്ക് ഉള്ളതാണെങ്കിലും..
ബന്ധങ്ങള്‍ കൈ വിടാതിരിക്കുക.!
അല്ലെങ്കില്‍ തിരക്കുകള്‍ കഴിയുമ്പോള്‍ നാം...ജീവിതത്തില്‍ ഒറ്റപ്പെടും..!

ഏറ്റവും മോശമായ അവസ്ഥയില്‍ നിങ്ങളെ സ്നേഹിക്കുന്ന ഹൃദയം കണ്ടെത്തുക ..!
അവ നിങ്ങള്‍ കണ്ടെത്തിയാല്‍ നിങ്ങള്‍ ''സ്നേഹം'' കണ്ടെത്തിയിരിക്കുന്നു.!

☆☆☆☆☆☆☆☆☆

ഏറ്റവും ബലക്ഷയമായി തീരുന്നസമയത്ത് താങ്ങാവുന്ന കൈ കണ്ടെത്തുക.!
ഏറ്റവും വിരൂപമായ നേരത്ത് നിങ്ങളെ കാണുന്ന കണ്ണുകളെ കണ്ടെത്തുക..!

ഒരിക്കല്‍ ഒരു പക്ഷി തേനീച്ചയോട് ചോദിച്ചു...
നീ എത്ര ബുദ്ധിമുട്ടിയാണ് തേന്‍ ഉണ്ടാക്കുന്നത്.
ആളുകള്‍  അതിനെ എടുത്തുകൊണ്ട് പോകുമ്പോള്‍ നിനക്ക് വിഷമം തോന്നാറില്ലെ..?
തേനീച്ച പറഞ്ഞു...
     ഇല്ല...കാരണം.
അവര്‍ക്ക് തേന്‍ എടുക്കാന്‍ പറ്റും പക്ഷെ..തേന്‍ ഉണ്ടാക്കുന്ന എന്‍റെ കഴിവിനെ അവര്‍ക്ക് എടുത്തുകോണ്ടു പോവാന്‍ കഴിയില്ലല്ലോ....?

Monday, October 17, 2016

എഡിസൺ

ഒരു ദിവസം വൈകുന്നേരം സ്കൂള്‍ വിട്ടുവന്ന തോമസ് ആല്‍വാ എഡിസണ്‍ അമ്മയ്ക്കു നേരേ ഒരു പേപ്പര്‍ നീട്ടിക്കൊണ്ട് പറഞ്ഞു. ..

''അമ്മേ ദാ..ഈ കത്ത് അമ്മയ്ക്കു തരാന്‍ ക്ലാസ് ടീച്ചര്‍ പറഞ്ഞു".
ആകാംക്ഷയോടെ എഡിസന്റെ അമ്മ ആ കത്ത് വാങ്ങി.  ..

കത്തിലൂടെ കണ്ണോടിച്ച എഡിസന്റെ അമ്മയുടെ മുഖം മങ്ങി.  ..

ഈ ഭാവമാറ്റം കണ്ട എഡിസണ്‍ ചോദിച്ചു ;

"എന്താ അമ്മേ ഈ കത്തില്‍?".

ഉടനെ ചെറുതായി പുഞ്ചിരിച്ചുകൊണ്ട് അമ്മ ആ കത്ത് ഉറക്കെ വായിച്ചു. 

" നിങ്ങളുടെ മകന്‍ അസാമാന്യ കഴിവുകളുള്ള ഒരു കുട്ടിയാണ്. 
ഈ ചെറിയ സ്കൂളിലെ അധ്യാപകരോ സൗകര്യങ്ങളോ അവനെ നന്നായി പഠിപ്പിക്കാന്‍ മതിയാവില്ല. 
നിങ്ങള്‍ തന്നെ കൂടുതല്‍ സമയം അവനെ പഠിപ്പിക്കുന്നതാകും ഉചിതം ". 

നാളുകള്‍ കടന്നുപോയി, ..
മാസങ്ങളും, വര്‍ഷങ്ങളും കഴിഞ്ഞു. .
എഡിസണ്‍ ലോകമറിയുന്ന നൂറ്റാണ്ടിലെ തന്നെ മികച്ച ശാസ്ത്രജ്ഞനായി മാറി.

ഒരു ദിവസം വീട്ടിലെ പഴയ സാധനങ്ങള്‍ അടുക്കി വൃത്തിയാക്കിക്കൊണ്ടിരിക്കേ എഡിസണ്‍ മടക്കിയ ഒരു പഴയ പേപ്പര്‍ കഷണം കിട്ടി. 

എഡിസണ്‍ അതെടുത്ത് നോക്കി. 

അന്ന് തന്റെ ടീച്ചര്‍ അമ്മയ്ക്കായി കൊടുത്തുവിട്ട കത്തായിരുന്നു അത്.

എഡിസണ്‍ അത് വായിച്ചു നോക്കി.

അതില്‍ ഇങ്ങനെ എഴുതിയിരുന്നു:

" നിങ്ങളുടെ മകന്‍ ബുദ്ധിയില്ലാത്ത ഒരു കുട്ടിയാണ്.
ഇവനെ പഠിപ്പിച്ച് സമയം കളയാന്‍ ഞങ്ങള്‍ക്കാവില്ല,
ദയവായി ഇനി ഇവനെ ഈ സ്കൂളിലേയ്ക്ക് അയയ്ക്കരുത്." ...

ഇത് വായിച്ചശേഷം എഡിസണ്‍ മണിക്കൂറുകള്‍ ഒറ്റയ്ക്കിരുന്നു വാവിട്ടു കരഞ്ഞു.

അവസാനം അയാള്‍ തന്റെ പഠനമുറിയിലെ മേശയില്‍ നിന്നും ഡയറിയെടുത്ത് ഇങ്ങനെ കുറിച്ചു:

" ബുദ്ധിയില്ലാത്ത എഡിസണെ ലോകത്തിന് മുന്നില്‍ മഹാനാക്കിയ എന്റെ അമ്മയാണ് യഥാര്‍ത്ഥ ധീര വനിത" ...

ഒക്ടോബര്‍ 10; മറ്റൊരു ലോക മാനസികാരോഗ്യ ദിനം കൂടി നമ്മളിലേക്ക്  കടന്നു വരുമ്പോള്‍ ഈ കഥ അതിന്റെ എല്ലാ അര്‍ത്ഥത്തിലും നമുക്ക് ഓര്‍ക്കാം.

ദുര്‍ബല മനസ്സുള്ള ഇന്നത്തെ കുട്ടികള്‍ നാളെയുടെ അഭിമാനമായി മാറിയേക്കാം.

തളരരുത്....

നിങ്ങളാകാം നാളെയുടെ ധീരവനിതയോ...

ധീരപുരുഷനോ..

ധൈര്യത്തോടെ മുന്നേറൂ....

Tuesday, October 11, 2016

ദാനം

ഒരു പാവപ്പെട്ടവൻ  ദൈവത്തോട് ചോദിച്ചു, "ഞാൻ എന്തുകൊണ്ടാണ്‌ ഇത്ര പാവപ്പെട്ടവൻ ആയത്‌?"  ദൈവത്തിൻറെ മറുപടി, "കാരണം, ദാനം ചെ
യ്യാൻ നീ പഠിച്ചില്ല."

അത്‌ കേട്ട്‌ അതിശയം പ്രകടിപ്പിച്ച്‌ ആ ദരിദ്രൻ ചോദിച്ചു, " *പക്ഷെ, എന്റെ കയ്യിൽ ദാനം ചെയ്യാൻ ഒന്നുമില്ലല്ലൊ*"

അതിന്‌   ദൈവo മറുപടി പറഞ്ഞത്‌ ഇങ്ങനെ:

*നിന്റെ മുഖത്തിന്‌ മറ്റുള്ളവർക്ക്‌ വേണ്ടി ഒരു പുഞ്ചിരി നൽകാൻ കഴിയും. നിന്റെ ചുണ്ടുകൾക്ക്‌ മറ്റുള്ളവർക്ക്‌ നല്ല വാക്കുകൾ കൊടുക്കാൻ കഴിയും, ദുഃഖങ്ങളിൽ അവരെ ആശ്വസിപ്പിക്കുന്ന മധുരമായ വാക്കുകൾ പറയാൻ കഴിയും. നിന്റെ കൈകൾക്ക്‌ ആശ്രയമില്ലാത്തവരുടെ കൈകൾ പിടിച്ച്‌ സഹായിക്കുവാൻ കഴിയും. എന്നിട്ടും നീ പറയുന്നു, മറ്റുള്ളവർക്ക്‌ കൊടുക്കുവാൻ നിന്റെ കയ്യിൽ ഒന്നുമില്ല എന്ന്*

_മറ്റുള്ളവരെ നോക്കി പുഞ്ചിരിക്കുമ്പോൾ നിങ്ങൾ ദാനം ചെയ്യുകയാണ്‌. മോശം വാക്കുകൾ പറയാൻ കഴിയുമ്പോഴും നല്ല വാക്കുകൾ നിങ്ങൾ പറയുന്നുവെങ്കിൽ, നിങ്ങൾ ദാനം ചെയ്യുകയാണ്‌. മറ്റൊരാൾ നിങ്ങളോട്‌ ഒരബദ്ധമോ തെറ്റോ ചെയ്താൽ പ്രതികാരം ചെയ്യാൻ കഴിയുമ്പോഴും അയാളോട്‌ ക്ഷമിച്ചാൽ നിങ്ങൾ ദാനം ചെയ്യുകയാണ്‌. ഒറ്റയ്ക്ക്‌ വിഷമിച്ചിരിക്കുന്നു എന്ന് തോന്നുന്നവരോട്‌ നല്ല വാക്കുകൾ പറഞ്ഞ്‌ നിങ്ങൾ കൂട്ടിരുന്ന് അവർക്ക്‌ ആശ്വാസമാകുമെങ്കിൽ നിങ്ങൾ ദാനം ചെയ്യുകയാണ്‌. ദാനം പണത്തെ കുറിച്ച്‌ മാത്രമെന്നത്‌ വെറും തെറ്റായ ധാരണയാണ്‌. അതിനാൽ, ദാനം ചെയ്യുക.  നിങ്ങൾ ദരിദ്രരല്ലെന്ന് തിരിച്ചറിയുക_

*_ചില "ധനികർ" സത്യത്തിൽ കൊടും ദാരിദ്ര്യത്തിലാണ്‌. അവരുടെ കയ്യിൽ ആകെയുള്ളത്‌ പണം മാത്രമാണ്_*

ഭാരം

👤 ഒരു മാഷ്‌ കുട്ടികൾക്ക് ക്ലാസെടുത്തു കൊടുക്കുകയായിരുന്നു ... പ്രാക്റ്റികൽ നൽകുന്ന സന്ദർഭം.‼

🍸 ഒരു ഗ്ലാസ്സിൽ കുറച്ചു വെള്ളം എടുത്തു ഉയർത്തി പിടിച്ചിട്ടു ചോദിച്ചു:👇�
🍸
👆" ഇതിനു എത്ര ഭാരം ഉണ്ട് ..⁉

50 ഗ്രാം ,100 ഗ്രാം , 150 ഗ്രാം കുട്ടികൾ ഉത്തരങ്ങൾ പലവിധത്തിൽ നൽകി..‼

👤 മാഷ്‌ : " എനിക്കും അറിയില്ല ഇതിന്റെ ഭാരം എത്രയെന്നു‼ ,പക്ഷെ ചോദ്യം എന്തെന്നാൽ ,ഞാൻ ഈ 🍸  ഗ്ലാസ് ഇതുപോലെ ഉയർത്തി കുറച്ചു സെകന്റുകൾ നിന്നാൽ എന്ത് സംഭവിക്കും ...⁉

👥👥 കുട്ടികൾ : " ഒന്നും സംഭവിക്കില്ല "‼

👤മാഷ്‌ : " ഇതുപോലെ കുറച്ചു മിനുട്ടുകൾ നിന്നാലോ ..❓

👤 മാഷിന്റെ കൈകൾ വേദനിക്കാൻ തുടങ്ങും ..
👤 ഒരുകുട്ടി മറുപടി പറഞ്ഞു.‼

👤 മാഷ്‌ : " അതെ ശെരിയാണ് , ഇനി ഞാൻ ഇതുപോലെ ഒരുപാട് മണിക്കൂറുകൾ നിന്നാലോ ..❓

👤 "മാഷിന്റെ കൈകളുടെ മസിൽ വേദനിക്കും ,ചിലപ്പോൾ ആശുപത്രിയിൽ കൊണ്ടുപോവേണ്ടിയും വരും   ഒരുകുട്ടി മറുപടി പറഞ്ഞു ...‼

👥👥 മറ്റുകുട്ടികൾ ചിരിച്ചു ..👥👥

👤 മാഷ് :  വെരി ഗുഡ് ..പക്ഷെ അപ്പോളെല്ലാം ഈ ഗ്ലാസ്സിലെ വെള്ളത്തിന്റെ അളവിന് ഭാരം കൂടിയിരുന്നോ ..❓

👥👥 കുട്ടികൾ : ഇല്ല...

👤 മാഷ്‌ :  അപ്പോൾ എങ്ങനെയാണ് എനിക്ക് മസിൽ വേദനയും , എന്നെ ഹോസ്പിറ്റലിൽ കൊണ്ടുപോകാനുമൊക്കെ പാകത്തിൽ അതിനു കഴിഞ്ഞത്.....❓

👥👥 കുട്ടികൾ നിശബ്ദരായി, മാഷ്‌ തുടർന്നു :  അപ്പോൾ ഇതെല്ലാം ഒഴിവാക്കാൻ ഞാനെന്തു ചെയ്യണമായിരുന്നു..❓

👤 ഒരുകുട്ടി : " ആ ഗ്ലാസ് നിലത്തു വെയ്ക്കനമായിരുന്നു .."

👤മാഷ്‌ : യെസ്‼

🍸  തീര്ച്ചയായും , 👆ഇതുപോലെയാണ് ജീവിതത്തിലെ പല പ്രയാസങ്ങളും , കുറച്ചു നിമിഷത്തേക്ക് ചിന്തിച്ചു പോകുമ്പോൾ പ്രയാസമില്ല , പക്ഷെ അതുതന്നെ കുറച്ചു ദിവസത്തേക്ക് ചിന്തയിൽ കൊണ്ടുവന്നാൽ മാനസികമായി പ്രയാസങ്ങൾ നല്കും , പിന്നീട് അതുതന്നെ കാലങ്ങളോളം ചിന്തിച്ചു കൂട്ടുകയാണെങ്കിൽ ജീവിതം തന്നെ നഷ്ടമായേക്കാം...‼

👤അപ്പോൾ നാം 👆അതിനെ എങ്ങനെ നേരിടണം നിങ്ങൾ പറയൂ ...❓

👥👥👥കുട്ടികൾ ഒന്നടങ്കം പറഞ്ഞു : " ആ 🍸 ഗ്ലാസ് താഴേക്ക് ഇറക്കിയപോലെ നാം നമ്മുടെ ജീവിതത്തിൽ ആ പ്രയാസങ്ങളെ, നഷ്ടങ്ങളെ മനസ്സില് നിന്നും മറക്കണം ഒഴിവാക്കണം ...

👤 മാഷ്‌ : അതെ , നാമതിനെ തരണം ചെയ്യണം , ജീവിതം ചില പരീക്ഷണങ്ങളെ നമുക്ക് നല്കും പക്ഷെ അതിനെ നേരിടാൻ ഇതുപോലെ  നാം ഓരോരുത്തരും തയ്യാറാവണം പ്രാപ്ത്തരാകണം ...

ശരീരം

⚠ശരീരം ചോദിക്കുന്ന ചോദ്യങ്ങൾ....

മഹാത്ഭുതമല്ലേ സഹോദരാ നമ്മുടെ ശരീരം...?

തലച്ചോർ...

490 കിലോമീറ്റർ നീളമുള്ള രക്തക്കുഴലുകൾ..!
1 മസ്തിഷിക സെല്ലിൽ  എൻസൈക്ലോപീഡിയ
ബ്രിട്ടാനിക്കയുടെ 5 ഇരട്ടി
വിവരങ്ങൾ ശേഖരിക്കാം..!
ബ്രെയ്നിന്റെ നിർദേശങ്ങൾ
170 മൈൽ വേഗത്തിൽ നാഡി കോശങ്ങളിലൂടെ കുതിക്കുന്നു..!
എക്സ്പ്രസ് ഹൈവേയിലെ വാഹന സഞ്ചാരത്തേകൾ അതിവേഗം..!
ഒരു സെക്കന്റിൽ "1 ലക്ഷം" സന്ദേശങ്ങൾ...!
ശ്വാസം, രക്ത പ്രവാഹം,
വിശപ്പ്, ദാഹം,
അംഗചലനങ്ങൾ,
കൺ പോളകളുടെ അനക്കം
പോലും തലച്ചോർ നിയന്ത്രിക്കുന്നു..!
നമ്മുടെ മസ്തിഷ്കം
25 വാട്സ് വൈദ്യുതി ഉത്പാദിപ്പിക്കുന്നു..!
ഒരു ബൾബിന്
പ്രകാശിക്കാനുള്ള പവർ...!
ഭാരം 1.3 കിലോഗ്രാം മാത്രം... !
വ്യാപ്തി
14 cm x 16 cm x 9 cm
മാത്രവും!

⚡⚡⚡⚡⚡⚡⚡⚡⚡⚡
ഇതൊക്കെ നൽകിയവനേക്കാൾ നമ്മെ സ്നേഹിക്കുന്ന മറ്റാരെങ്കിലുമുണ്ടോ?

ഹൃദയം〰

1 മിനുട്ടിൽ 70 തവണ മിടിക്കുന്നു..!
അപ്പോൾ ഒരു ദിനം 1 ലക്ഷം തവണ ...!
ഇത് മാതാവിന്റെ ഗർഭഗ്രഹം മുതൽ   മിടിച്ചു കൊണ്ടേയിരിക്കുന്നു!
ഈ മിടിപ്പ് വഴി ശരീരത്തിലെ 75 ട്രില്യന്‍ കോശങ്ങളിലേക്കും ഹൃദയം, രക്തം പമ്പ് ചെയ്തു കൊണ്ടേയിരിക്കുന്നു...!
60 വയസ്സ് വരെ  ഒരു വ്യക്തിക്ക് ജീവിക്കാൻ ഏകദേശം 10,000 ഓയില്‍ ടാങ്കറുകളിൽ വഹിക്കപ്പെടുന്ന  രക്തം വേണം..!

#⃣ആരാണ് ഇതിന്റെ ഉടമസ്ഥൻ?
#⃣അവനോട് നമുക്ക് കടപ്പാടില്ലെ?

രക്തക്കുഴലുകൾ

ഒരു മനുഷ്യന്റെ ശരീരത്തിലെ രക്തക്കുഴലുകളുടെ നീളം
96560 കിലോമീറ്റർ..!
ഭൂമിയുടെ ചുറ്റളവ്
40075 കിലോമീറ്റർ...!
അഥവാ ഒരൊറ്റ മനുഷ്യ
ശരീരത്തിലെ രക്തക്കുഴലുകൾക്ക്  തന്നെ ഭൂമിയെക്കാൾ രണ്ടിരട്ടി വലിപ്പമുണ്ട്…!
എങ്കിൽ 700 കോടി മനുഷ്യരുടെ രക്ത സഞ്ചാര പാത ഒരുക്കിയവൻ എത്ര ഉന്നതൻ?

ശ്വാസ കോശം                            
രക്തക്കുഴലുകളിൽ
ഓക്സിജൻ എത്തിക്കലാണ് ധർമ്മം... !
കാഴ്ചയിൽ ഏതാനും
സെന്റീമീറ്റർ മാത്രം..!
എന്നാൽ
ശ്വാസ കോശം തുറന്നാൽ ഒരു ടെന്നീസ് കോർട്ടിന്റെ വ്യാപ്തി...!

ആരാണിത് ചിട്ടപ്പെടുത്തിയത്?
ഒരു മൊട്ടു സൂചി പോലും സ്വയംഭൂ അല്ലെങ്കിൽ ഇതെല്ലാം ആകസ്മികമാണോ...?

കിഡ്നി☀

രക്തക്കുഴലുകളിൽ മാലിന്യം എത്തുന്നത് തടയുന്നു....
എല്ലാ ദിവസവും 180 ലിറ്റർ രക്തം അരിച്ചെടുക്കുന്നു..

ആമാശയം

ദഹന പ്രക്രിയയാണ് ജോലി...!
ദഹനത്തെ സഹായിക്കാൻ
അതി ശക്ത സംഹാരശേഷിയുള്ള ഹൈഡ്രോ ക്ലോറിക്ക്
ആസിഡുകൾ ഇവിടെ ധാരാളം..!
ഈ ആസിഡുകൾക്ക്
ഒരു ബ്ലേഡിനെ പോലും
നശിപ്പിക്കാൻ  കഴിയും..!
എന്നാൽ ആമാശയം ഇതിൽ
നിന്നും സംരക്ഷിക്കപ്പെടുന്നു...!?
കാരണം ഒരോ മൂന്ന് ദിവസത്തിലും ഒരു പ്രത്യേക പാട പുതുതായി നിർമിക്കപ്പെട്ട് കൊണ്ടിരിക്കുന്നു..!
ഒരു വ്യക്തിക്ക് തന്നെ അയാളുടെ ആയുസ്സിൽ എത്ര പാടകൾ പണിയണം..!

കോടിക്കണക്കിന് മനുഷ്യർക്ക് ഓരോ ദിവസവും ഇത് ചെയ്ത് കൊടുക്കുന്ന
ആ സംരക്ഷകൻ പോരേ നമുക്ക്?

ഡി.എൻ.എ♒

ഏറ്റവും വലിയ വിവര ശേഖരണി..!
മനുഷ്യ ശരീരത്തിൽ കോടിക്കണക്കിന് കോശങ്ങൾ .!
ഓരോ കോശത്തിലും
ഒരു ഡി.എൻ.എ..!
ഒരോ ഡി.എൻ.എ യിലും
ആയിരം വോള്യം പുസ്തകങ്ങൾ..!
ഒരോ പുസ്തകത്തിലും 
ഒരു ലക്ഷം പേജുകൾ..!

നഗ്ന നേത്ര ഗോചരമല്ലാത്ത ഈ ചെറു പ്രതലം ഇത്ര വിശാലമാക്കുന്നവൻ ആരാണ്?
അവനെക്കാൾ നമുക്ക് ആവശ്യങ്ങൾ നിർവ്വഹിച്ച് തരാൻ ആരുണ്ട്?

☝സുഹൃത്തെ...
താങ്കൾ ഈ ഭൂമിയിൽ
നിലനിൽക്കാൻ ഒരോ നിമിഷവും
കോടിക്കണക്കിന് രാസപ്രവർത്തനങ്ങൾ താങ്കളുടെ ശരീരത്തിൽ നടന്ന് കൊണ്ടിരിക്കുന്നു..!
ഇതിന്റെ എല്ലാം ഉടമസ്ഥൻ ആരാണ്?❓

ആ സ്രഷ്ടാവിനു  പറയുന്ന പേരാണ് .. ദൈവം..
■അവനു തുല്യനായി ആരുമില്ല,
■അറിവിനും കഴിവിനും പരിധിയുമില്ല,
■ഉറക്കവും മയക്കവുമില്ല,
■ജനനമില്ല, മരണമില്ല,
■പ്രതിമയും രൂപവുമില്ല,
■സൂര്യന്റെ ചന്ദ്രന്റെ അഗ്നിയുടെ ഉടമ,
■സകലത്തിനും  സ്രഷ്ടാവ്,

Sunday, October 9, 2016

മാറ്റം

രാവിലെ ഓഫീസിൽ എത്തിയവർ നോട്ടീസ് ബോർഡിൽ കണ്ട വാർത്ത കണ്ട് അമ്പരന്നു.

"ഈ കമ്പിനിയിൽ നിങ്ങളുടെ വളർച്ചക്ക് വിഘാതമായി നിന്ന വ്യക്തി ഇന്നലെ ഹൃദയാഘാതം മൂലം  മരണമടഞ്ഞു. മൃതദേഹം ഹാളിൽ പൊതുദർശനത്തിനു വച്ചട്ടുണ്ട്. ശവസംസ്കാര ശുശ്രൂഷയ്ക്ക് എല്ലാവരെയും ക്ഷണിക്കുന്നു."

തങ്ങളുടെ ഒരു സഹപ്രവർത്തകൻ മരിച്ചതിന്റെ ആഘാതം അവരിൽ  ആദ്യം ഞെട്ടൽ ഉണ്ടാക്കിയെങ്കിലും തങ്ങളുടെ വളർച്ചയ്ക്ക് തടസ്സം നിന്ന വ്യക്തി ആരെന്നറിയാൻ അവർ എല്ലാം ആകാംഷഭരിതരായി.

"എന്റെ വളർച്ചയ്ക്ക് തടസ്സം നിന്ന വ്യക്തി മരിച്ചല്ലോ, ആശ്വാസം" അവരുടെ മനസ്സ് അറിയാതെ പറഞ്ഞു 

ജോലിക്കാർ ഓരോരുത്തരായി ശവമഞ്ചത്തെ സമീപിച്ചു, ശവമഞ്ചത്തിനുള്ളിലേക്ക്  നോക്കിയ അവർ അത്ഭുതസ്തംബന്ധരായി. ഞെട്ടി വിറച്ചുകൊണ്ട് അവർ ഓരോരുത്തരായി പിന്മാറി. അവർക്ക് ഉൾകൊള്ളാൻ സാധിക്കുന്നതിലും അപ്പുറമായിരുന്നു അവർ കണ്ടകാഴ്ച.

ശവമഞ്ചത്തിനുള്ളിൽ സ്ഥാപിച്ചിരുന്ന കണ്ണാടിയിൽ ഓരോരുത്തരും തങ്ങളുടെ പ്രതിബിംബം ദർശിച്ചു.

കണ്ണാടിക്കരികിലെ കുറിപ്പ്  ഇപ്രകാരമായിരുന്നു .....

"നിങ്ങളുടെ വളർച്ചക്ക് തടസ്സം നിൽക്കാൻ ഒരാൾക്കേ കഴിയു .... ആ വ്യക്തി നീ തന്നെയാണ്. നിന്റെ സന്തോഷങ്ങളെയും, വിജയങ്ങളെയും, സ്വപ്നങ്ങളെയും, സ്വാധീനിക്കാൻ കഴിയുന്ന എക വ്യക്തി നീ തന്നെയാണ് "

നിങ്ങളുടെ ബോസ് മാറിയതുകൊണ്ടോ സുഹൃത്തകളോ, കമ്പനിയോ മാറിയതുകൊണ്ടോ നിന്റെ ജീവിതം മാറുന്നില്ല. നിന്റെ ജീവിതത്തിനു മാറ്റം വരണമെങ്കിൽ നീ തന്നെ മാറണം...

അത് നിന്നിൽ തുടങ്ങണം...

അത് ഇന്നു തന്നെ ആരംഭിക്കണം....

അതിർവരമ്പുകൾ നിശ്ചയിക്കുന്ന വിശ്വാസങ്ങളിൽ നിന്ന് നീ പുറത്തുവരണം.

നിന്റെ ജീവിതത്തിന്റെ എക ഉത്തരവാദി നീ തന്നെ എന്നു തിരിച്ചറിയണം.

ആരെയും പഴിച്ചതുകൊണ്ടോ, കരഞ്ഞുകൊണ്ടാ ജീവിതത്തിൽ മാറ്റം വരുന്നില്ല.... നഷ്ടങ്ങൾ മാത്രമേ അതു സമ്മാനിക്കു.

ഒരു കോഴിമുട്ട പുറമേ നിന്നുള്ള ശക്തിയാൻ പൊട്ടിയാൽ....  ജീവൻ  അവിടെ പൊലിയുന്നു...... നേരെ മറിച്ച് ഉള്ളിൽ നിന്നുള്ള ശക്തിയാൽ പൊട്ടിയാൽ അത്  ജീവന്റെ ആരംഭമാണ്...

മഹത്തായ കാര്യങ്ങൾ എല്ലായ്പ്പേഴും നമ്മുടെ ഉള്ളിൽ നിന്നാണ് പിറവി കൊള്ളുന്നത്.

മാറ്റം നിങ്ങളിൽ നിന്നാകട്ടെ.... അത് ഇന്നു തന്നെയാകട്ടെ.... 🌹

ഭാഗ്യവാൻ

🔵 *അൽഹംദുല്ലിലാഹ്‌* 🔵

ഒരു യാചകന്‍ ഒരു വീട്ടിലേക്ക്‌ കടന്നു ചെല്ലുകയാണ്‌ .

അയാള്‍ നോക്കിയപ്പോള്‍ അത് ഒരു കൊട്ടാര ത്തിനു തുല്യമായ

വീടായിരുന്നു ആ വീടിനു ചുറ്റും വില കൂടിയ ആഡംബര കാറുകളും

ഉമ്മറത്ത് വീടിന്‍റെ ഉടമസ്ഥന്‍ കൂളിംഗ് ഗ്ലാസോകെ വെച്ച്

രാജകീയ ഭാവത്തില്‍ ചാരു കസേരയില്‍ ചാരി കിടക്കുന്നുണ്ട്

തൊട്ടടുത്ത് അതിസുന്ദരിയായ ഭാര്യ പരിചരിക്കാനായി നില്കുന്നു.

ആരോഗ്യ മുള്ള മക്കള്‍ എന്തിനും തയ്യാറായി അടുത്ത് നില്പുണ്ട്

ഇതല്ലാം കണ്ട യാചകന്‍ ഗേറ്റിന്റെ അടുത്ത് നിന്ന് വിളിച്ചു പറയുകയാണ്.

"ഹേ " മുതലാളി ..".ഹേ" മുതലാളി....ഹൊ"! നിങ്ങള്‍ എത്ര ഭാഗ്യവാനാണ്.!

നിങ്ങള്‍ക്ക്‌ അല്ലാഹു നിങ്ങള്‍ക്ക് ഇത്രക്കും വലിയൊരു വീട് തന്നല്ലോ!!

എനിക്ക് വീട് പോയിട്ട് ഒരു തുണ്ട് ഭൂമി പോലും ഇല്ല .

ഞാന്‍ കിടക്കുന്നത് തന്നെ പീടിക തിണ്ണയിലാണ് .

നിങ്ങള്‍ക്ക് ഇത്രയും വലിയ വാഹനം അല്ലാഹു തന്നുവല്ലോ..!

എനിക്ക് വാഹനം പോയിട്ട് കാലില്‍ ഇടാന്‍ ഒരു ചെരുപ്പ് കൂടിയില്ല.

നിങ്ങള്‍ക്ക് ഇത്രയും സുന്ദരിയായ ഭാര്യ യെ അല്ലാഹു തന്നല്ലോ.!!

എനിക്ക് ആര് പെണ്ണ് തരാനാ ...?
അതുകൊണ്ട് എനിക്ക് മക്കളും ഇല്ല,."

"ഹോ.." നിങ്ങള്‍ എത്ര ഭാഗ്യവാന്‍ "!!!!!!! ഇത്രയും കേട്ട് കഴിഞ്ഞപ്പോള്‍.

ആ മുതലാളി എന്ന് പറയുന്ന മനുഷ്യന്‍ ചാരു കസേരയില്‍ നിന്ന്

എഴുന്നേറ്റു നിന്നു കൊണ്ട് " ആ : യാചകനോട് പറഞ്ഞു ." ഹേ..: മനുഷ്യാ..

നിങ്ങള്‍ പറഞ്ഞല്ലോ.. അല്ലാഹു എനിക്ക് നല്‍കിയ അനുഗ്രഹങ്ങളെപറ്റി!!

അതിനേക്കാള്‍ വലിയ അനുഗ്രഹമാണ്‌ അല്ലാഹു നിങ്ങള്‍ക്ക്

നല്‍കിയിരിക്കുന്നത് ! നിങ്ങള്‍ പറഞ്ഞ അനുഗ്രഹങ്ങള്‍ കാണാന്‍..

അല്ലാഹു എനിക്ക് കണ്ണിന് കാഴ്ച തന്നില്ല "' എന്ന് പറഞ്ഞ്...അയാള്‍

കണ്ണട ഊരി ക്കാട്ടി " എന്നിട്ട് പറഞ്ഞു " ആ ..കണ്ണുകള്‍ അല്ലാഹു നിങ്ങള്‍ക്ക് തന്നു,," ഈ ..പറയപെട്ട എല്ലാ അനുഗ്രഹങ്ങളും..

ഞാന്‍ നിങ്ങള്‍ക്ക് നല്‍കാം.."പകരം ആ" കണ്ണുകളെ എനിക്ക് തരാമോ?""

ആ. യാചകന്‍ സ്തംഭിച്ചു നിന്നു പോയി...കണ്ണുകള്‍ ഇല്ലാതെ ഈ ..

അനുഗ്രഹങ്ങള്‍ കിട്ടിയിട്ട് എന്ത് കാര്യം.? എന്ന അര്‍ത്ഥ ത്തില്‍ ഒന്ന്.

മൂളിയ ശേഷം യാചകന്‍ പിന്നെ ഒന്നിനും അവിടെ നില്ക്കാതെ.

ഒന്നും മിണ്ടാതെ " അയാള്‍ തിരിഞ്ഞു നടന്നു"...പോകുന്നു വഴിയില്‍ അയാള്‍

ഇങ്ങനെ പറയുന്നുണ്ടായിരുന്നു" "അല്ഹംദുലില്ലാഹ്" അല്ഹംദുലില്ലാഹ്." അല്ഹംദുലില്ലാഹ്....
നമ്മളിൽ പലരും റുകൂ ഉം സുജൂദും വളരെ വേഗത്തിലാണ് ചെയ്യുന്നത്. എത്രത്തോളമെന്നാൽ "Subhana Rabbiyal Adheem " എന്ന പ്രാർത്ഥന ഒരു പ്രാവശ്യം പോലും ചൊല്ലാൻ സമയമെടുക്കാതെ....

നിങ്ങൾക്ക് ഒരു സന്തോഷ വാർത്തയുണ്ട്. നീണ്ട സുജൂദും റുകൂ ഉം ചെയ്താൽ...

നബി (സ) പറഞ്ഞു .. അല്ലാഹുവിന്റെ അടിമ നമസ്കരിക്കാൻ നിൽക്കുമ്പോൾ അവന്റെ തെറ്റുകള എല്ലാം അവന്റെ തലയിലും തോളിലും എടുത്തു വയ്ക്കും. പിന്നെ ഓരോ തവണ അയാൾ കുനിയുമ്പോഴും സാഷ്ടംഗം ചെയ്യുമ്പോഴും ആ തെറ്റുകൾ ഉതിർന്ന് വീണു കൊണ്ടിരിക്കും.

നിങ്ങൾ നമസ്കരിക്കാൻ നിൽക്കുമ്പോൾ ആ ചിന്ത യോടുകൂടി നില്ക്കുക. റുകൂ ഉം സുജൂദും ദീർഘിപ്പിക്കുക. എന്നിട്ട് നിങ്ങളുടെ തെറ്റുകൾ ഉതിർന്ന് പോകുന്നത് സങ്കൽപ്പിച് സന്തോഷിക്കുക. അങ്ങിനെ നമസ്കാരത്തിന്റെ ഉദ്ദേശ്യം എന്തെന്ന് മനസിലാക്കുക...

ഓരോ തവണ കുനിയുംപോഴും ഉയരുമ്പോഴും ഓര്ക്കുക നിങ്ങള്ക്ക് അതിന് സാധിക്കുന്നു രബ്ബിന്റെ കൃപ കൊണ്ട്... ഭൂമിയില നിന്ന് തല ഉയർത്തുമ്പോൾ ഓർക്കുക നിങ്ങൾ മണ്ണിൽ നിന്നാണ് സൃഷ്ടിക്കപ്പെട്ടത്..

രണ്ടാം സുജൂദിൽ നിന്നുയരുമ്പോൾ ഉയിർതെഴുന്നെൽപ്പിന്റെ നാളിൽ നിങ്ങൾ ഉയര്തപ്പെട്ടതുപോലെ ചിന്തിക്കുക.. മനുഷ്യരോട് പരാതി പറയുന്നതിനേക്കാൾ കൂടുതൽ അവനോട പറയുക, അവനോടെ പ്രാർഥിക്കുക, യാചിക്കുക.. അവൻ ഉത്തരം നല്കും.. അവൻ മാത്രമാണ് ഉത്തരം നല്കാൻ കഴിവുള്ളവൻ.

Allahu Akbar എന്ന് ഓരോ തവണ പറയുമ്പോഴും ഓര്ക്കുക അവൻ തന്നെയാണ് വലിയവൻ. അതിനാല സത്യ സന്ധമായി അത് പറയുക... ഓരോ തവണ Allahu Akbar എന്ന് പറഞ്ഞ് നിങ്ങളുടെ മനസ്സ് മറ്റു ചിന്തകളിലേക്ക് മാറുമ്പോൾ അല്ലാഹു അവന്റെ മുഖം നിങ്ങളിൽ നിന്നും തിരിക്കുന്നു. എന്നേക്കാൾ ഈ ലോകത്ത് വിലകൂടിയ എന്താണ് ഉള്ളതെന്ന ചോദ്യത്തോടെ..

നമ്മൾ എത്ര ഭാഗ്യവാന്മാരാണ് അഞ്ചു നേരം ഇങ്ങിനെ അല്ലാഹുവിന്റെ മുൻപിൽ നില്ക്കാൻ ഭാഗ്യം ലഭിച്ചവർ... ടോക്കൻ എടുക്കണ്ട.. ബുക്ക്‌ ചെയ്യണ്ട..ഇടനിലക്കാരൻ വേണ്ട.. എത്ര കാരുണ്യവാൻ..

ഞാൻ വിശ്വസിക്കട്ടെ.. ഇന്നുമുതൽ നമ്മല ഓരോരുത്തരും ഈ ചിന്തയോടെ നമസ്കരിക്കുമെന്ന്.. നമ്മുടെ പ്രാർത്ഥന ഇതുവരെ ചെയ്തത് പോലെ ആയിരിക്കില്ല..

അല്ലാഹുവേ ഞങ്ങളുടെ പ്രാർത്ഥന സ്വീകരിക്കേണമേ.. ആമീൻ...
*☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆*

*صلى الله علي محمد صلى الله عليه وسلم*

*ഇത് മാക്സിമം ഷെയർ ചെയ്യുക, കാരണം ഇതൊരു ജാരിയായ സ്വദഖയാകുന്നു, ജാരിയായ സ്വദഖ എന്നാൽ ലോകാവസാനം വരെ അതിൻ്റെ പ്രതിഫലം വർദ്ധിച്ചുകൊണ്ടിരിക്കും എന്നർത്ഥം. നിങ്ങൾ ഷെയർ ചെയ്തത് ഇനി ആരൊക്കെ  ഷെയർ ചെയ്യുന്നുവോ അതിൻ്റെയൊക്കെ കൂലി നിങ്ങളുടെ ഖബറിലേക്കും വന്ന് ചേരും..*
*റബ്ബ് നമ്മെ അനുഗ്രഹിക്കട്ടെ.....*

നല്ല ഉപദേശങ്ങൾ

🌀ഡോക്ടര്‍ ആയിദ്‌ അബ്ദുള്ള അല്‍ക്വര്‍നി എഴുതിയ🌹  പുസ്‌തകത്തില്‍നിന്ന്‌:
നന്ദി :Adv
മുഹമ്മദ് റയ്യാൻ.✍🏻
💐💐💐💐💐💐💐💐💐💐
മനസ്സിരിത്തി വായിക്കുക......,ജീവിതത്തിൽ പകർത്തുക.......

🌀* സ്വന്തം ഭക്തി, ആരോഗ്യം, സന്തോഷം, മനസ്സമാധാനം, ഉറക്കം ഇതിനേക്കാള്‍ പണത്തിന്‌ പ്രാധാന്യം നല്‍കരുത്‌.

🌀* കണ്ണുനീര്‍ തുടക്കുക, നിങ്ങളുടെ നാഥനെക്കുറിച്ച്‌ നല്ലതു വിചാരിക്കുക, അവന്റെ അനുഗ്രഹങ്ങളെ ധാരാളം ഓര്‍ക്കുക.

🌀* സത്‌ഫലങ്ങള്‍ മാത്രം തരുന്ന മരത്തെപ്പോലെയാവുക,
കല്ലെറിഞ്ഞാലും അത്‌ ഫലങ്ങള്‍ കൊഴിച്ചുതരും.

🌀 പെരുമാറ്റരീതികളും, മനോഭാവങ്ങളും പൂന്തോട്ടത്തേക്കാള്‍ മനോഹരമാവട്ടെ..

🌀* സമയത്തെ ക്രമീകരിച്ചാല്‍ ചെയ്യാനുള്ളതെല്ലാം ചെയ്യാന്‍ കഴിയും.

🌀* നല്ല ഗ്രന്ഥങ്ങള്‍ വായിക്കുക..അല്ലെങ്കില്‍ ക്വുര്‍ആന്‍ പാരായണം കേള്‍ക്കുക..
ഒരു പക്ഷെ അതിലെ ഒരു ചെറിയ വചനം ഹൃദയത്തില്‍ പ്രകമ്പനം സൃ ഷ്ടിച്ചേക്കാം...

🌀* തിരുനബിയുടെ ചര്യകള്‍ പഠിക്കുക. തിന്മയില്‍നിന്ന്‌ അത്‌ നിങ്ങളെ തടയും.

🌀* മഴയെക്കാള്‍ ഉപകാരിയാവുക. ചന്ദ്രനേക്കാള്‍ സൗന്ദര്യള്ളമുള്ളവരാകുക.

🌀* നിങ്ങളുടെ അലങ്കാരം സ്വര്‍ണ്ണമോ വെള്ളിയോ അല്ല, അല്ലാഹുവിന്റെ മുന്നിലെ സുജൂദുകളാണ്‌.

🌀* നിരാശയില്‍ അകപ്പെട്ടാല്‍ ഒന്നും പഠിക്കാനോ ഒന്നിലും സന്തോഷം കണ്ടെത്താനോ കഴിയില്ല.

🌀* ആരോഗ്യകരമായ ശരീരത്തില്‍ ശിര്‍ക്ക്‌, ചതി, വിദ്വേഷം, അസൂയ എന്നിവക്ക്‌ സ്ഥാനമില്ല.

🌀* ധാനധര്‍മ്മങ്ങളിലൂടെ പാവപ്പെട്ടവന്റെയും ആവശ്യക്കാരന്റെയും സ്‌നേഹം നേടുക

🌀* പ്രാര്‍ത്ഥന പതിവാക്കുക, ഓരോ നിമിഷവും ഒരു സുബ്‌ഹാനല്ലാഹ്‌ പറയുക.

🌀* ഒരു മിനിട്ടിലൊരു ആശയം രൂപീകരിക്കുക,
ഒരു മണിക്കൂറിലൊരു സല്‍കര്‍മ്മമെങ്കിലും ചെയ്യുക.

🌀* നിങ്ങളുടെ മതമാണ്‌ നിങ്ങളുടെ സ്വര്‍ണ്ണം, ധാര്‍മ്മികതയാണ്‌ അലങ്കാരം, നല്ല പെരുമാറ്റമാണ്‌ സ മ്പത്ത്‌.

🌀* കൊടുങ്കാറ്റിന്റെ നടുവിലും നല്ലതേ വരൂ എന്നു ചിന്തിക്കുക.

🌀* ഉപദേശം കൊണ്ടും ദയയുള്ള വാക്കുകള്‍കൊണ്ടും നിങ്ങളെ സഹായിക്കാന്‍ കഴിയുന്നവരോട്‌ മാത്രം നിങ്ങളുടെ സങ്കടങ്ങള്‍ പങ്കുവെക്കുക.

🌀* വീണു പരിക്കേറ്റ കുഞ്ഞിനെ ഓര്‍ത്ത്‌ കരഞ്ഞ്‌ സമയം കളയരുത്‌..അവന്റെ മുറിവുകള്‍ വേഗം പരിചരിക്കുക..

🌀* ഓരോ ദിവസവും പുതിയ തുടക്കമാവുക..ചെയ്യാന്‍ കഴിയാത്ത കാര്യങ്ങളെ ഓര്‍ത്ത്‌ വിഷമിക്കരുത്‌, മെച്ചപ്പെടുത്താന്‍ കഴിയുന്ന കാര്യങ്ങള്‍ക്ക്‌ സമയം ക ണ്ടെത്തുക.

🌀* നിങ്ങളുടേതു പോലെ എല്ലാവര്‍ക്കും പ്രശ്‌നങ്ങളുണ്ട്‌ എന്ന്‌ ഉള്‍ക്കൊള്ളുക. മനസ്സ്‌ ശാന്തമാക്കുക.

🌀* കഴിഞ്ഞ കാലത്ത്‌ നിങ്ങള്‍ തെറ്റു ചെയ്‌തിട്ടുണ്ടെങ്കില്‍ അതില്‍നിന്ന്‌ പാഠം ഉള്‍ക്കൊള്ളുക, എന്നിട്ട്‌ അവയെ വിട്ടുകളയുക.

🌀* ഏറ്റവും നീചമായ ശത്രുവാണ്‌ നിരാശ, അതിന്‌ മന:സ്സമാധാനം നശിപ്പിക്കാനുള്ള കരുത്തുണ്ട്‌.

🌀* പോയ കാലത്തെ മാറ്റാന്‍ നമുക്കാകില്ല. ഇനിയുള്ള കാലത്ത്‌ എന്താണ്‌ സംഭവിക്കുക എന്നും നമുക്കറിയില്ല, പിന്നെന്തിനാണ്‌ നാം സങ്കടപ്പെടുന്നത്‌.

🌀* ഭക്ഷണം കുറക്കുക, ശരീരത്തിന്‌ ആരോഗ്യമുണ്ടാകും.

🌀* പാപങ്ങള്‍ കുറക്കുക, മനസ്സിന്‌ ആരോഗ്യമുണ്ടാകും.

🌀* ദു:ഖങ്ങള്‍ കുറക്കുക, ഹൃദയത്തിന്‌ ആരോഗ്യമുണ്ടാകും.

🌀* സംസാരം കുറക്കുക, ജീവിതത്തിന്‌ ആരോഗ്യമുണ്ടാകും.

🌀* ജീവിതം തന്നെ കുറച്ചേയുള്ളൂ..വിഷമിച്ചും, ദുഖിച്ചും പിന്നെയും പിന്നെയും ജീവിതത്തെ ചെറുതാക്കിക്കളയരുത്‌...

🌀* ആസ്യയില്‍നിന്ന്‌ ക്ഷമയും,  ഖദീജയില്‍നിന്ന്‌ ഭക്തിയും, ആയിശയില്‍നിന്ന്‌ ആത്മാര്‍ത്ഥതയും, ഫാത്വിമയില്‍നിന്ന്‌ ധൈര്യവും പഠിക്കുക.

🌀* മോശമായ നാവ്‌ അതിന്റെ ഇരയെക്കാള്‍ അതിന്റെ ഉടമക്കാണ്‌ കൂടുതല്‍ പ്രയാസമുണ്ടാക്കുക.

🌀* സുന്ദരിയായ സ്‌ത്രീ ആഭരണമാണെങ്കില്‍, സദ്‌്‌വൃത്തയായ സ്‌ത്രീ നിധിയാണ്‌.

🌀* മനസ്‌ സുന്ദരമായാല്‍ കാണുന്നതെല്ലാം
സുന്ദരമാകും.
കൂട്ടുകാരെ നിങ്ങൾ ഇത് വായിച്ചു കഴിഞ്ഞു ഇഷ്ട്ടപ്പെട്ടാൽ  ഷെയർ ചെയ്യണേ , കാരണം ദീനിപരമായ കാര്യങ്ങൾ അറിയാൻ കൊതിക്കുന്ന ആയിരക്കണക്കിന് കൂട്ടുകാർ നമുക്ക് ചുറ്റിലും ഉണ്ടെന്ന കാര്യം ഒന്നോർക്കണേ
ഈ പുണ്യമായ സത്കർമ്മത്തിൽ നമുക്ക് എല്ലാവാർക്കും പങ്കാളിയാകാൻ   നാഥാൻ തുണക്കട്ടെ , ആമീൻ

🕊🕊🕊🕊🕊🕊🕊🕊🕊🕊