ഒരു അണ്ണാൻ മരക്കൊമ്പിൽ ചാടി നടക്കുന്നതിനിടെ പിടിവിട്ടു ഉറങ്ങിക്കിടക്കുന്ന ചെന്നായയുടെ ദേഹത്തു വീണു. ചെന്നായ ചാടിയെണീറ്റു അണ്ണാനെ പിടികൂടി. അണ്ണാൻ പറഞ്ഞു :
"ഞാൻ അങ്ങയെ ഉപദ്രവിച്ചതല്ല.. മരത്തിൽ നിന്ന് പിടിവിട്ടു പോയതാണ്.!"
ചെന്നായ പറഞ്ഞു:
"ശരി... നീ എപ്പോഴും ഇങ്ങനെ ആഹ്ലാദിച്ചു നടക്കുന്നു... നിനക്ക് എങ്ങനെയാണ് എപ്പോഴും ഇങ്ങനെ സന്തോഷവാനായി ഇരിക്കാൻ സാധിക്കുന്നത്?"
അണ്ണാൻ പറഞ്ഞു:
"താങ്കൾ എന്നെ മോചിപ്പിക്കുക... എങ്കിൽ ഞാനിതിനു മറുപടി നല്കാം...."
ചെന്നായ അണ്ണാനെ മോചിപ്പിച്ചപ്പോൾ അത് മരത്തിൽ ചാടിക്കയറി മുകളിലെത്തി. എന്നിട്ട് മരക്കൊമ്പിലിരുന്നു ഇങ്ങനെ പറഞ്ഞു:
" സുഹൃത്തേ, നിന്റെ മനസ്സു നിറയെ ചീത്ത ചിന്തകളാണ്. ഒരുവനെ എങ്ങനെ അപകടത്തിൽ പെടുത്താം എന്നാണു നീ ചിന്തിച്ചു കൊണ്ടിരിക്കുന്നത്. നിന്റെ ദുഷ്ടമനസ്സ് നിന്നിൽ നിന്നും ആഹ്ലാദത്തെ അകറ്റുന്നു. ഞങ്ങളാകട്ടെ ഉള്ളതുകൊണ്ട് ജീവിക്കുന്നു. മറ്റൊരാളെ കീഴടക്കണമെന്ന ചിന്തയേ ഉണ്ടാവാറില്ല. അതിനാൽ ഞങ്ങൾ എപ്പോഴും സന്തുഷ്ടരായിരിക്കും!"
(ലിയോ ടോൾസ്റ്റോയി )
ദുഷ്ട ചിന്തകൾ നമ്മുടെ മനസ്സിനെ കലുഷമാക്കും. അത് നമ്മുടെ ആഹ്ലാദം നശിപ്പിക്കും. നല്ലതു മാത്രം ചിന്തിക്കുക. സന്തോഷവാനാകുക.
Sunday, August 13, 2017
അണ്ണാൻ
Subscribe to:
Post Comments (Atom)
No comments:
Post a Comment