⚜▪⚜▪⚜▪⚜▪⚜
*ജിവിതത്തെ കുറിച്ച് ഒരു ചെറിയ പാഠം,ഗൂഗിൾ സിഇഒ സുന്ദർ പിച്ചെ പറഞ്ഞ കഥ കേൾക്കുക*
⚜▪⚜▪⚜▪⚜▪⚜
*ഗൂഗിളിന്‍റെ സിഇഒ യായി സുന്ദർ പിച്ചെ നിയമിതനായതു മുതൽ അദ്ദേഹത്തിന്‍റെ ചെറുപ്പകാലത്തെ കുറിച്ചും വളർന്ന സാഹചര്യത്തെ കുറിച്ചും ധാരാളം കഥകൾ നമ്മൾ കേട്ടു.കഥ പറയുന്നതിൽ സുന്ദർ പിച്ചെ മിടുക്കനാണു താനും.ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചാ വിഷയം പാറ്റയെ കുറിച്ച് സുന്ദർ പിച്ചെ പറഞ്ഞ ഒരു കഥയാണ്.*
*"ഒരു റസ്റ്റോറന്‍റ്. എവിടെ നിന്നോ പറന്നു വന്ന പാറ്റ ഒരു സ്ത്രീയുടെ ദേഹത്തിരുന്നു. സ്ത്രീ പേടി കൊണ്ട് അലറിക്കരഞ്ഞു.ഇരുന്നിരുന്ന കസേരയിൽ നിന്ന് എടുത്തു ചാടി. പാറ്റയെ തട്ടി മാറ്റാൻ കിണഞ്ഞു ശ്രമിച്ചു.*
*സ്ത്രീയുടെ ഭയചകിതയായുളള പ്രതികരണം ഒപ്പമുളളവരിലും അനുരണനങ്ങൾ സൃഷ്ടിച്ചു. ഒരു വിധം സ്ത്രീ പാറ്റയെ തന്‍റെ ദേഹത്ത് നിന്ന് തട്ടിയെറിഞ്ഞു. പക്ഷെ പാറ്റ ചെന്ന് വീണത് മറ്റൊരു സ്ത്രീയുടെ ദേഹത്ത്. അവിടേയും നിലവിളി, പിന്നെ കൂട്ടനിലവിളി. റസ്റ്റോറന്‍റിലെ കൂട്ട ബഹളം കേട്ട് റോഡിൽ പോലും ആൾക്കൂട്ടമായി.*
*ഇതു കണ്ട വെയ്റ്റർ സംഭവസ്ഥലത്തേക്ക് ഓടി വന്നു. ബഹളത്തിനിടിയിൽ പാറ്റ വെയിറ്ററുടെ ദേഹത്തായി. അയാൾ അനങ്ങാതെ നിന്നു. തന്‍റെ ദേഹത്ത് കൂടിയുളള പാറ്റയുടെ ചലനങ്ങൾ നിരീക്ഷിച്ചു. മെല്ലെ അതിനെ പിടികൂടി റസ്റ്റോറന്‍റിന്‍റെ പുറത്തേക്കെറിഞ്ഞു.*
*ഇതെല്ലാം കണ്ട് ചായ കുടിച്ചിരിക്കുകയായിരുന്ന എന്‍റെ ചിന്ത ഈ സംഭവത്തിന് പിന്നാലെയായി.*
*ഈ റസ്റ്റോറന്‍റിനെ മൊത്തം ബഹളമയമാക്കാൻ കാരണക്കാർ ആരാണ്?*
*പാറ്റയാണെങ്കിൽ വെയിറ്ററെ അത് ബാധിക്കാത്തത് എന്താണ്?എത്ര ശാന്തതയോടെയാണ് വെയിറ്റർ ഈ സംഭവത്തെ കൈകാര്യം ചെയ്തത്?*
*അപ്പോൾ പാറ്റയല്ല പ്രശ്നം.സംഭവം കൈകാര്യം ചെയ്ത സ്ത്രീകളാണ് സംഭവത്തിന് കാരണക്കാർ.*
*പാറ്റയല്ല,പാറ്റയുണ്ടാക്കിയ ശല്യം മന:സ്ഥൈര്യത്തോടെ കൈകാര്യം ചെയ്യാനാകാത്ത സ്ത്രീകളുടെ മനോഭാവമാണ് പ്രശ്നം.*
*എന്‍റെ അച്ഛനും ഭാര്യയും മക്കളുമുണ്ടാക്കുന്ന വഴക്ക് അല്ല എന്‍റെ പ്രശ്നം. ആ വഴക്ക് കൈകാര്യം ചെയ്യുന്നതിലുളള എന്‍റെ കഴിവുകേടാണ് പ്രശ്നം.*
*റോഡിലെ ട്രാഫിക് ജാം അല്ല പ്രശ്നം,ആ ട്രാഫിക് ജാമിനെ ശാന്തതയിൽ കൈകാര്യം ചെയ്യാനാകാത്തതാണ് എന്‍റെ പ്രശ്നം.*
*പ്രശ്നത്തേക്കാൾ എന്‍റെ ജീവിതത്തിൽ പ്രശ്നം സൃഷ്ടിക്കുന്നത് പ്രശ്നം ഞാൻ കൈകാര്യം ചെയ്യുന്ന രീതിയാണ്.*
*ഈ കഥയിൽ നിന്നുളള ഗുണപാഠം ഇതാണ് -*
*പ്രതികരണം പൊടുന്നനെയുളളതാണ്.എന്നാൽ അൽപമൊന്ന് മനസിരുത്തിയാൽ സംഭവങ്ങൾ നമ്മുടെ കൈവിട്ടു പോകാതെ നോക്കാനാകും.*
*സ്ത്രീ ബഹളം കൂട്ടി പാറ്റയെ തട്ടി മാറ്റാൻ ശ്രമിച്ചപ്പോൾ റസ്റ്റോറന്‍റ് ബഹളമയമായി. വെയിറ്റർ പാറ്റയെ ശാന്തതയോടെ പിടിച്ചപ്പോൾ റസ്റ്റോറന്‍റ് ശാന്തമായി.*
*ജീവിതത്തെ ഇതിലും മനോഹരമായി മനസിലാക്കാൻ വേറെ ഒരു കഥ വേണോ? എത്ര സുന്ദരമാണ് ജീവിതം."*
⚜▪⚜▪⚜▪⚜▪⚜
No comments:
Post a Comment