Sunday, October 9, 2016

ഭാഗ്യവാൻ

🔵 *അൽഹംദുല്ലിലാഹ്‌* 🔵

ഒരു യാചകന്‍ ഒരു വീട്ടിലേക്ക്‌ കടന്നു ചെല്ലുകയാണ്‌ .

അയാള്‍ നോക്കിയപ്പോള്‍ അത് ഒരു കൊട്ടാര ത്തിനു തുല്യമായ

വീടായിരുന്നു ആ വീടിനു ചുറ്റും വില കൂടിയ ആഡംബര കാറുകളും

ഉമ്മറത്ത് വീടിന്‍റെ ഉടമസ്ഥന്‍ കൂളിംഗ് ഗ്ലാസോകെ വെച്ച്

രാജകീയ ഭാവത്തില്‍ ചാരു കസേരയില്‍ ചാരി കിടക്കുന്നുണ്ട്

തൊട്ടടുത്ത് അതിസുന്ദരിയായ ഭാര്യ പരിചരിക്കാനായി നില്കുന്നു.

ആരോഗ്യ മുള്ള മക്കള്‍ എന്തിനും തയ്യാറായി അടുത്ത് നില്പുണ്ട്

ഇതല്ലാം കണ്ട യാചകന്‍ ഗേറ്റിന്റെ അടുത്ത് നിന്ന് വിളിച്ചു പറയുകയാണ്.

"ഹേ " മുതലാളി ..".ഹേ" മുതലാളി....ഹൊ"! നിങ്ങള്‍ എത്ര ഭാഗ്യവാനാണ്.!

നിങ്ങള്‍ക്ക്‌ അല്ലാഹു നിങ്ങള്‍ക്ക് ഇത്രക്കും വലിയൊരു വീട് തന്നല്ലോ!!

എനിക്ക് വീട് പോയിട്ട് ഒരു തുണ്ട് ഭൂമി പോലും ഇല്ല .

ഞാന്‍ കിടക്കുന്നത് തന്നെ പീടിക തിണ്ണയിലാണ് .

നിങ്ങള്‍ക്ക് ഇത്രയും വലിയ വാഹനം അല്ലാഹു തന്നുവല്ലോ..!

എനിക്ക് വാഹനം പോയിട്ട് കാലില്‍ ഇടാന്‍ ഒരു ചെരുപ്പ് കൂടിയില്ല.

നിങ്ങള്‍ക്ക് ഇത്രയും സുന്ദരിയായ ഭാര്യ യെ അല്ലാഹു തന്നല്ലോ.!!

എനിക്ക് ആര് പെണ്ണ് തരാനാ ...?
അതുകൊണ്ട് എനിക്ക് മക്കളും ഇല്ല,."

"ഹോ.." നിങ്ങള്‍ എത്ര ഭാഗ്യവാന്‍ "!!!!!!! ഇത്രയും കേട്ട് കഴിഞ്ഞപ്പോള്‍.

ആ മുതലാളി എന്ന് പറയുന്ന മനുഷ്യന്‍ ചാരു കസേരയില്‍ നിന്ന്

എഴുന്നേറ്റു നിന്നു കൊണ്ട് " ആ : യാചകനോട് പറഞ്ഞു ." ഹേ..: മനുഷ്യാ..

നിങ്ങള്‍ പറഞ്ഞല്ലോ.. അല്ലാഹു എനിക്ക് നല്‍കിയ അനുഗ്രഹങ്ങളെപറ്റി!!

അതിനേക്കാള്‍ വലിയ അനുഗ്രഹമാണ്‌ അല്ലാഹു നിങ്ങള്‍ക്ക്

നല്‍കിയിരിക്കുന്നത് ! നിങ്ങള്‍ പറഞ്ഞ അനുഗ്രഹങ്ങള്‍ കാണാന്‍..

അല്ലാഹു എനിക്ക് കണ്ണിന് കാഴ്ച തന്നില്ല "' എന്ന് പറഞ്ഞ്...അയാള്‍

കണ്ണട ഊരി ക്കാട്ടി " എന്നിട്ട് പറഞ്ഞു " ആ ..കണ്ണുകള്‍ അല്ലാഹു നിങ്ങള്‍ക്ക് തന്നു,," ഈ ..പറയപെട്ട എല്ലാ അനുഗ്രഹങ്ങളും..

ഞാന്‍ നിങ്ങള്‍ക്ക് നല്‍കാം.."പകരം ആ" കണ്ണുകളെ എനിക്ക് തരാമോ?""

ആ. യാചകന്‍ സ്തംഭിച്ചു നിന്നു പോയി...കണ്ണുകള്‍ ഇല്ലാതെ ഈ ..

അനുഗ്രഹങ്ങള്‍ കിട്ടിയിട്ട് എന്ത് കാര്യം.? എന്ന അര്‍ത്ഥ ത്തില്‍ ഒന്ന്.

മൂളിയ ശേഷം യാചകന്‍ പിന്നെ ഒന്നിനും അവിടെ നില്ക്കാതെ.

ഒന്നും മിണ്ടാതെ " അയാള്‍ തിരിഞ്ഞു നടന്നു"...പോകുന്നു വഴിയില്‍ അയാള്‍

ഇങ്ങനെ പറയുന്നുണ്ടായിരുന്നു" "അല്ഹംദുലില്ലാഹ്" അല്ഹംദുലില്ലാഹ്." അല്ഹംദുലില്ലാഹ്....
നമ്മളിൽ പലരും റുകൂ ഉം സുജൂദും വളരെ വേഗത്തിലാണ് ചെയ്യുന്നത്. എത്രത്തോളമെന്നാൽ "Subhana Rabbiyal Adheem " എന്ന പ്രാർത്ഥന ഒരു പ്രാവശ്യം പോലും ചൊല്ലാൻ സമയമെടുക്കാതെ....

നിങ്ങൾക്ക് ഒരു സന്തോഷ വാർത്തയുണ്ട്. നീണ്ട സുജൂദും റുകൂ ഉം ചെയ്താൽ...

നബി (സ) പറഞ്ഞു .. അല്ലാഹുവിന്റെ അടിമ നമസ്കരിക്കാൻ നിൽക്കുമ്പോൾ അവന്റെ തെറ്റുകള എല്ലാം അവന്റെ തലയിലും തോളിലും എടുത്തു വയ്ക്കും. പിന്നെ ഓരോ തവണ അയാൾ കുനിയുമ്പോഴും സാഷ്ടംഗം ചെയ്യുമ്പോഴും ആ തെറ്റുകൾ ഉതിർന്ന് വീണു കൊണ്ടിരിക്കും.

നിങ്ങൾ നമസ്കരിക്കാൻ നിൽക്കുമ്പോൾ ആ ചിന്ത യോടുകൂടി നില്ക്കുക. റുകൂ ഉം സുജൂദും ദീർഘിപ്പിക്കുക. എന്നിട്ട് നിങ്ങളുടെ തെറ്റുകൾ ഉതിർന്ന് പോകുന്നത് സങ്കൽപ്പിച് സന്തോഷിക്കുക. അങ്ങിനെ നമസ്കാരത്തിന്റെ ഉദ്ദേശ്യം എന്തെന്ന് മനസിലാക്കുക...

ഓരോ തവണ കുനിയുംപോഴും ഉയരുമ്പോഴും ഓര്ക്കുക നിങ്ങള്ക്ക് അതിന് സാധിക്കുന്നു രബ്ബിന്റെ കൃപ കൊണ്ട്... ഭൂമിയില നിന്ന് തല ഉയർത്തുമ്പോൾ ഓർക്കുക നിങ്ങൾ മണ്ണിൽ നിന്നാണ് സൃഷ്ടിക്കപ്പെട്ടത്..

രണ്ടാം സുജൂദിൽ നിന്നുയരുമ്പോൾ ഉയിർതെഴുന്നെൽപ്പിന്റെ നാളിൽ നിങ്ങൾ ഉയര്തപ്പെട്ടതുപോലെ ചിന്തിക്കുക.. മനുഷ്യരോട് പരാതി പറയുന്നതിനേക്കാൾ കൂടുതൽ അവനോട പറയുക, അവനോടെ പ്രാർഥിക്കുക, യാചിക്കുക.. അവൻ ഉത്തരം നല്കും.. അവൻ മാത്രമാണ് ഉത്തരം നല്കാൻ കഴിവുള്ളവൻ.

Allahu Akbar എന്ന് ഓരോ തവണ പറയുമ്പോഴും ഓര്ക്കുക അവൻ തന്നെയാണ് വലിയവൻ. അതിനാല സത്യ സന്ധമായി അത് പറയുക... ഓരോ തവണ Allahu Akbar എന്ന് പറഞ്ഞ് നിങ്ങളുടെ മനസ്സ് മറ്റു ചിന്തകളിലേക്ക് മാറുമ്പോൾ അല്ലാഹു അവന്റെ മുഖം നിങ്ങളിൽ നിന്നും തിരിക്കുന്നു. എന്നേക്കാൾ ഈ ലോകത്ത് വിലകൂടിയ എന്താണ് ഉള്ളതെന്ന ചോദ്യത്തോടെ..

നമ്മൾ എത്ര ഭാഗ്യവാന്മാരാണ് അഞ്ചു നേരം ഇങ്ങിനെ അല്ലാഹുവിന്റെ മുൻപിൽ നില്ക്കാൻ ഭാഗ്യം ലഭിച്ചവർ... ടോക്കൻ എടുക്കണ്ട.. ബുക്ക്‌ ചെയ്യണ്ട..ഇടനിലക്കാരൻ വേണ്ട.. എത്ര കാരുണ്യവാൻ..

ഞാൻ വിശ്വസിക്കട്ടെ.. ഇന്നുമുതൽ നമ്മല ഓരോരുത്തരും ഈ ചിന്തയോടെ നമസ്കരിക്കുമെന്ന്.. നമ്മുടെ പ്രാർത്ഥന ഇതുവരെ ചെയ്തത് പോലെ ആയിരിക്കില്ല..

അല്ലാഹുവേ ഞങ്ങളുടെ പ്രാർത്ഥന സ്വീകരിക്കേണമേ.. ആമീൻ...
*☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆*

*صلى الله علي محمد صلى الله عليه وسلم*

*ഇത് മാക്സിമം ഷെയർ ചെയ്യുക, കാരണം ഇതൊരു ജാരിയായ സ്വദഖയാകുന്നു, ജാരിയായ സ്വദഖ എന്നാൽ ലോകാവസാനം വരെ അതിൻ്റെ പ്രതിഫലം വർദ്ധിച്ചുകൊണ്ടിരിക്കും എന്നർത്ഥം. നിങ്ങൾ ഷെയർ ചെയ്തത് ഇനി ആരൊക്കെ  ഷെയർ ചെയ്യുന്നുവോ അതിൻ്റെയൊക്കെ കൂലി നിങ്ങളുടെ ഖബറിലേക്കും വന്ന് ചേരും..*
*റബ്ബ് നമ്മെ അനുഗ്രഹിക്കട്ടെ.....*

No comments:

Post a Comment